വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെപ്പറ്റി നമുക്ക് വീണ്ടും വീണ്ടും സംസാരിക്കേണ്ടിവരുന്നത് അവിടെ സ്ഥിതി ഒട്ടും നല്ലതല്ല എന്നത് കൊണ്ടുതന്നെയാണ്. രണ്ടു മാസത്തിനു ശേഷവും അവിടെ കലാപം തുടരുകയാണ്. സ്ഥിതി നിയന്ത്രണാധീനം എന്ന് സംസ്ഥാന സർക്കാറും കേന്ദ്രവും അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല അവസ്ഥ. മണിപ്പൂർ സന്ദർശിച്ചശേഷം അവിടെ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമാണെന്ന് ‘ആരോപണം’ ഉന്നയിച്ചതിന് സി.പി.െഎ നേതാവ് ആനിരാജക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയതാണ് ഒടുവിലത്തെ വാർത്ത. ദേശീയ മഹിള ഫെഡറേഷൻ വസ്തുതാന്വേഷണ സമിതിയുടെ ഭാഗമായി അവിടെയെത്തിയ നിഷ സിദ്ധു, ദീക്ഷ...
വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെപ്പറ്റി നമുക്ക് വീണ്ടും വീണ്ടും സംസാരിക്കേണ്ടിവരുന്നത് അവിടെ സ്ഥിതി ഒട്ടും നല്ലതല്ല എന്നത് കൊണ്ടുതന്നെയാണ്. രണ്ടു മാസത്തിനു ശേഷവും അവിടെ കലാപം തുടരുകയാണ്. സ്ഥിതി നിയന്ത്രണാധീനം എന്ന് സംസ്ഥാന സർക്കാറും കേന്ദ്രവും അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല അവസ്ഥ. മണിപ്പൂർ സന്ദർശിച്ചശേഷം അവിടെ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമാണെന്ന് ‘ആരോപണം’ ഉന്നയിച്ചതിന് സി.പി.െഎ നേതാവ് ആനിരാജക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയതാണ് ഒടുവിലത്തെ വാർത്ത. ദേശീയ മഹിള ഫെഡറേഷൻ വസ്തുതാന്വേഷണ സമിതിയുടെ ഭാഗമായി അവിടെയെത്തിയ നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയുമാണ് ഇംഫാൽ പൊലീസ് കേസ് എടുത്തത്. സർക്കാറിനെതിരെ യുദ്ധംചെയ്യാൻ ജനത്തെ പ്രേരിപ്പിച്ച് അട്ടിമറിക്ക് ശ്രമിച്ചുവെന്നതാണ് മൂന്നുപേർക്കുമെതിരെയുള്ള കുറ്റം. ഇൗ കേസെടുക്കാൻ കാട്ടിയ ശുഷ്കാന്തി സർക്കാർ ഭരണനിർവഹണത്തിൽ കാട്ടിയിരുന്നെങ്കിൽതന്നെ അവിടെ കലാപം കത്തിപ്പടരുമായിരുന്നില്ല.
സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന ഹിന്ദു ജനവിഭാഗമായ മെയ്തേയി വിഭാഗക്കാരെ പട്ടികവർഗമായി പരിഗണിക്കണമെന്നും സംവരണാനുകൂല്യമുൾപ്പെടെയുള്ള അവകാശങ്ങൾ നൽകാൻ ഒരു മാസത്തിനുള്ളിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകണമെന്നും ഏപ്രിൽ 20ന് സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനോട് ഹൈകോടതി നിർദേശിച്ചതാണ് പ്രശ്നങ്ങളുടെ ഒരു തുടക്ക കാരണം. ഇതേതുടർന്ന് ഭൂരിപക്ഷ സമുദായമായ മെയ്തേയി വിഭാഗക്കാരും നാഗ, കുക്കി ഗോത്രവർഗക്കാരും തമ്മിലുണ്ടായ സംഘർഷം നിയന്ത്രണവിധേയമായി. മണിപ്പൂരിന്റെ താഴ്വരയിലെ ഭൂരിപക്ഷ ജനവിഭാഗം മെയ്തേയി സമുദായമാണ്. സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ 40ഉം താഴ്വാരത്താണ് എന്നതുകൊണ്ട് ഭരണമേഖലയിലും മെയ്തേയിക്കാർക്ക് നിർണായക സ്വാധീനമുണ്ട്. ഫലത്തിൽ ആധിപത്യമുള്ള വിഭാഗത്തിന് കൂടുതൽ ‘സവിശേഷ’ പരിഗണന ലഭിക്കുമ്പോൾ മേഖലയിലെ യഥാർഥ ഗോത്രവർഗ വിഭാഗങ്ങളെ പ്രകോപിതരാക്കും. ഇവിടെ അവിടംകൊണ്ടും നിന്നില്ല. ഭരണകൂട പിന്തുണയോടെ ക്രിസ്ത്യൻ വിഭാഗങ്ങളായ ഗോത്രവർക്കാരെ ഭൂരിപക്ഷ സമുദായം പലവിധത്തിൽ ആക്രമിച്ചു; കൊള്ളയടിച്ചു.
ജൂലൈ 10ന് മണിപ്പൂർ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതുപ്രകാരം ഇതുവരെ 142 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 5995 കേസുകൾ എടുക്കുകയും 6745 പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തുവെന്ന് സർക്കാർ അറിയിച്ചു. സർക്കാർ ഇൗ റിപ്പോർട്ട് സമർപ്പിച്ച ദിവസവും മണിപ്പൂരിൽ
കൊലപാതകം നടന്നു. സർക്കാർ റിപ്പോർട്ടിൽ പറയുന്നതിനേക്കാൾ ഭീതിദമാണ് സ്ഥിതി. പതിനായിരങ്ങൾ പലായനം ചെയ്തതായി റിപ്പോർട്ടുണ്ട്.
വാസ്തവത്തിൽ മണിപ്പൂരിൽ നടക്കുന്നത് വംശഹത്യാ കലാപമാണ്. ക്രിസ്ത്യാനികളായ േഗാത്രവർഗക്കാരെ ഉന്മൂലനം ചെയ്യാനും സാമ്പത്തികമായും സാംസ്കാരികമായും ഇല്ലാതാക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. സംഘ്പരിവാറും അവർക്ക് മേൽക്കൈയുള്ള കേന്ദ്ര^സംസ്ഥാന സർക്കാറുകളും പലതരത്തിൽ, പലവിധത്തിൽ ഇൗ വംശഹത്യാ നീക്കങ്ങൾക്ക് ഒപ്പം നിലകൊള്ളുന്നു ^പ്രത്യക്ഷമായും പരോക്ഷമായും. അതാണ് യഥാർഥ രാജ്യദ്രോഹം. ചെയ്യേണ്ടത് അടിയന്തരമായി മണിപ്പൂരിലെ തീ അണക്കുകയാണ്; ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുകയും ജീവനും സ്വത്തിനും സംരക്ഷണം നൽകുകയുമാണ്. അങ്ങനെ തെളിയിക്കൂ, നിങ്ങളുടെ രാജ്യസ്നേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.