അധ്യാപക-വിദ്യാർഥി ബന്ധത്തെ പരിശുദ്ധമായ ‘ഗുരു^ശിഷ്യ’ ബന്ധമായി ഒക്കെ ചിത്രീകരിച്ച് കാൽപനികവത്കരിച്ചും മഹത്ത്വവത്കരിച്ചും ദൈവികമൊക്കെയായി അവതരിപ്പിക്കുന്നത് പാരമ്പര്യവാദത്തിന്റെ, ഫ്യൂഡൽ ഗൃഹാതുരതയുടെ മറ്റൊരുതരം തുടർച്ചയാണ്. അധ്യാപക^വിദ്യാർഥി ബന്ധം പുച്ഛിക്കേണ്ടതും ഒട്ടും നന്മയും മഹത്ത്വവുമില്ലാത്ത ഒന്നാണെന്നുമുള്ള അർഥത്തിലല്ല ഇൗ പ്രസ്താവം. അടിമുടി കച്ചവടവത്കരിക്കപ്പെട്ട, വിദ്യാഭ്യാസം വിൽപനച്ചരക്കും വ്യവസായവുമായ ഒരു അന്തരീക്ഷത്തിലാണ് നമ്മളിപ്പോൾ നിൽക്കുന്നത് എന്ന് ഒാർക്കണം. ജാതിയുടെയും വംശീയതയുടെയും വെറികൾ നിറഞ്ഞ ഒരിടംകൂടിയാണ് വിദ്യാഭ്യാസരംഗവും....
അധ്യാപക-വിദ്യാർഥി ബന്ധത്തെ പരിശുദ്ധമായ ‘ഗുരു^ശിഷ്യ’ ബന്ധമായി ഒക്കെ ചിത്രീകരിച്ച് കാൽപനികവത്കരിച്ചും മഹത്ത്വവത്കരിച്ചും ദൈവികമൊക്കെയായി അവതരിപ്പിക്കുന്നത് പാരമ്പര്യവാദത്തിന്റെ, ഫ്യൂഡൽ ഗൃഹാതുരതയുടെ മറ്റൊരുതരം തുടർച്ചയാണ്. അധ്യാപക^വിദ്യാർഥി ബന്ധം പുച്ഛിക്കേണ്ടതും ഒട്ടും നന്മയും മഹത്ത്വവുമില്ലാത്ത ഒന്നാണെന്നുമുള്ള അർഥത്തിലല്ല ഇൗ പ്രസ്താവം. അടിമുടി കച്ചവടവത്കരിക്കപ്പെട്ട, വിദ്യാഭ്യാസം വിൽപനച്ചരക്കും വ്യവസായവുമായ ഒരു അന്തരീക്ഷത്തിലാണ് നമ്മളിപ്പോൾ നിൽക്കുന്നത് എന്ന് ഒാർക്കണം. ജാതിയുടെയും വംശീയതയുടെയും വെറികൾ നിറഞ്ഞ ഒരിടംകൂടിയാണ് വിദ്യാഭ്യാസരംഗവും. അധ്യാപന രീതികളെക്കുറിച്ചും മാറിവന്ന കാലത്തെക്കുറിച്ചുമൊക്കെ ഗൗരവമായ ചർച്ച മറ്റു തരത്തിൽ നടത്തേണ്ടതുണ്ട്. അത് മറ്റൊരു വിഷയം.
അധ്യാപകെര വിദ്യാർഥികൾ കളിയാക്കുകയും പരിഹസിക്കുകയും എതിർക്കുകയും ഒക്കെ ചെയ്യും. അത് കുട്ടിത്തത്തിന്റെ, വിദ്യാർഥിത്വത്തിന്റെ രീതികളാണ്. അച്ചടക്കമുള്ള, ഒരേ അച്ചിലുള്ള നന്മകളുടെ നിറകുടങ്ങളെ അടെവച്ച് വിരിയിക്കൽ ഒന്നുമല്ല വിദ്യാഭ്യാസം. വിദ്യാർഥികളുടെ കുസൃതികളെ അതർഹിക്കുന്ന രീതിയിൽ കണ്ടാൽ മതി. പക്ഷേ, മഹാരാജാസ് കോളജിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന് പരിഹാസത്തിന്റെയോ വിമർശനത്തിന്റെയോ തലമല്ല ഉള്ളത്. പരിഹാസവും പുച്ഛവും അവഹേളനവുമൊക്കെ വ്യത്യസ്തമായ കാര്യങ്ങളാണ്. പരിഹാസത്തെ സൃഷ്ടിപരമായി വേണമെങ്കിൽ കാണാം. എന്നാൽ, അവഹേളനം അങ്ങനെയല്ല. അത് ഒരുനിലക്കും അനുവദനീയമല്ല. കാഴ്ചശേഷിയില്ലാത്ത അധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരിക്കുേമ്പാൾ വിദ്യാർഥികൾ അേദ്ദഹത്തെ കളിയാക്കി ഗോഷ്ടികളും ആംഗ്യങ്ങളും കാണിക്കുന്നു. ചിലർ ക്ലാസുകളിൽ മൊബൈലിൽ കളിക്കുന്നു, കിടക്കുന്നു. അതിലൂടെ അപഹസിക്കുന്നത് ആ അധ്യാപകനെയല്ല, കാഴ്ചാപരിമിതിയെയാണ്. നമ്മളിൽ പലർക്കും കാഴ്ചശേഷിയുണ്ട് എന്ന അഹങ്കാരമാണ്, നമുക്ക് ഇൗ കാഴ്ച എന്നും നിലനിൽക്കുമെന്ന അബോധത്തിന്റെ പ്രതിഫലനമാണ് അത്. കാഴ്ച ആർക്കും ഏത് നിമിഷവും നഷ്ടപ്പെടാം. ശരീരത്തിലെ കൈകാലുകളടക്കമുള്ള മറ്റു പല അവയവങ്ങളുടെയും അവസ്ഥ അതുതന്നെയാണ്.
നമ്മുടെ പൊളിറ്റിക്കൽ കറക്ട്നസ് ചിന്തയിൽ, പ്രവൃത്തിയിൽ, സങ്കൽപങ്ങളിൽ, ഭാഷയിൽ ഒക്കെ വരുത്തേണ്ടതുണ്ട്. ഭിന്നശേഷിക്കാരോട്, വയോജനങ്ങളോട് ഒക്കെ കൂടുതൽ സെൻസിറ്റിവാകേണ്ടതുണ്ട്. അത്തരം ഒരു രാഷ്ട്രീയം എല്ലാ തലങ്ങളിലേക്കും പടർത്തേണ്ടതുണ്ട്. കേരളം ഒരിക്കലും വയോജന, ഭിന്നശേഷി സൗഹൃദമായ സ്ഥലമല്ല. കെട്ടിടങ്ങൾ, ഗതാഗത സൗകര്യങ്ങൾ ഒന്നുംതന്നെ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അനുയോജ്യവുമല്ല. പല രാജ്യങ്ങളും ഇക്കാര്യത്തിൽ വളരെ മുന്നിലാണ്.
നമുക്ക് അവഹേളിക്കപ്പെട്ട അധ്യാപകന്റെ കാര്യത്തിലേക്ക് തന്നെ മടങ്ങിവരാം. ആ ചെയ്തികൾ ആ വിദ്യാർഥികളുടെ അറിവില്ലായ്മയായി കാണാം. അവർ ഇതുവരെ പഠിച്ച പാഠങ്ങൾ ശരിയായിരുന്നില്ലെന്നും നമ്മൾ മനസ്സിലാക്കണം. അവർ കേരളത്തിന്റെ മറ്റൊരു പരിച്ഛേദംകൂടിയാണ്. അതിനാൽ, അവരെ മാത്രം കുറ്റപ്പെടുത്തുന്നതും ശരിയായിരിക്കില്ല. നമ്മൾ തിരുത്തിയേ മതിയാകൂ. ആ അധ്യാപകൻ അവർക്ക് മാപ്പ് നൽകിയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ സുതാര്യമായ, നന്മയുള്ള ഉൾക്കാഴ്ചയാണ്. ആ അധ്യാപകനോട്, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരോട്, ഭിന്നേശഷിക്കാരോട്, വയോജനങ്ങളോട് നമുക്ക് ചേർന്നുനിൽക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.