കേരളത്തിന്റെ സമരചരിത്രത്തിൽ തിളങ്ങുന്ന ഒരു പേരാണ് എ. വാസു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ തുടങ്ങുന്നു ആ പോരാട്ടം. ഉജ്ജ്വല സമരങ്ങളിലൂടെയാണ് ഗ്രോ വാസു എന്ന വാസുവേട്ടൻ കടന്നുവന്നത്. ദേശാഭിമാനി സി.പി.എമ്മിനുവേണ്ടി പിടിച്ചെടുത്തതും അതിൽ ചരിത്രം. നക്സലൈറ്റ് നേതാവ് എ. വർഗീസിനൊപ്പം വയനാട്ടിലെ ആദിവാസി സമരങ്ങളിലും പെങ്കടുത്തു. തിരുനെല്ലി^തൃശ്ശിലേരിയിലെ നക്സലൈറ്റ് ഇടപെടലുകളിൽ വർഗീസിന്റെ സഹപ്രവർത്തകനായി. പിന്നെ മർദനം, ജയിൽ. മാവൂർ ഗ്വാളിയോർ റ യോൺസിലെ െഎതിഹാസിക തൊഴിൽ സമരത്തിൽ ഗ്രോ എന്ന സംഘടന രൂപവത്കരിച്ച് ഒറ്റക്ക് സമരം നയിച്ചു. സർക്കാറിനും ബിർലക്കും മുട്ടുമടക്കേണ്ടിവന്നു...
കേരളത്തിന്റെ സമരചരിത്രത്തിൽ തിളങ്ങുന്ന ഒരു പേരാണ് എ. വാസു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ തുടങ്ങുന്നു ആ പോരാട്ടം. ഉജ്ജ്വല സമരങ്ങളിലൂടെയാണ് ഗ്രോ വാസു എന്ന വാസുവേട്ടൻ കടന്നുവന്നത്. ദേശാഭിമാനി സി.പി.എമ്മിനുവേണ്ടി പിടിച്ചെടുത്തതും അതിൽ ചരിത്രം. നക്സലൈറ്റ് നേതാവ് എ. വർഗീസിനൊപ്പം വയനാട്ടിലെ ആദിവാസി സമരങ്ങളിലും പെങ്കടുത്തു. തിരുനെല്ലി^തൃശ്ശിലേരിയിലെ നക്സലൈറ്റ് ഇടപെടലുകളിൽ വർഗീസിന്റെ സഹപ്രവർത്തകനായി. പിന്നെ മർദനം, ജയിൽ. മാവൂർ ഗ്വാളിയോർ റ
യോൺസിലെ െഎതിഹാസിക തൊഴിൽ സമരത്തിൽ ഗ്രോ എന്ന സംഘടന രൂപവത്കരിച്ച് ഒറ്റക്ക് സമരം നയിച്ചു. സർക്കാറിനും ബിർലക്കും മുട്ടുമടക്കേണ്ടിവന്നു അന്ന്. പിന്നെയും സമരങ്ങൾ അനവധി. ഇപ്പോൾ എ. വാസു ജയിലിലാണ്. പ്രായം 93 കഴിഞ്ഞിരിക്കുന്നു.
വാസുവേട്ടന്റെ ഇപ്പോഴത്തെ ജയിൽവാസം ഒരു സമരത്തിന്റെ, നിശ്ചയദാർഢ്യത്തിന്റെ തുടർച്ചയാണ്. ജൂലൈ 29നാണ് പിഴയടച്ച് ജാമ്യത്തിൽ പോകാനുള്ള കോടതി നിർദേശം നിരസിച്ച് അദ്ദേഹം ജയിലിലേക്ക് പോയത്. 2016ൽ നിലമ്പൂരിൽ വ്യാജ ഏറ്റുമുട്ടലിൽ മാവോവാദികളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കുപ്പു ദേവരാജ്, അജിത എന്നിവരുടെ വ്യാജ ഏറ്റുമുട്ടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ വഴിതടഞ്ഞ് ഗതാഗതതടസ്സമുണ്ടാക്കി എന്നതാണ് ചാർജ്. പിഴ കെട്ടിെവച്ച് ജാമ്യത്തിൽ പോകാനുള്ള കോടതി നിർദേശത്തോട്, ‘‘എട്ടുപേരെ കൊന്നവർക്ക് കേസില്ല. തെറ്റൊന്നും ചെയ്യാത്ത ഞാനെന്തിന് പിഴയടക്കണം?’’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അടുത്തതവണ കോടതിയിൽ ഹാജരാക്കിയ
പ്പോഴും താൻ കുറ്റംചെയ്തിട്ടില്ലെന്നും പ്രതിഷേധിക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. റിമാൻഡ് നീട്ടി. കോടതിമുറിയിൽനിന്ന് മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് വന്ന വാസുവേട്ടന്റെ മുഖം പൊലീസുകാരൻ തന്റെ തൊപ്പി ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചു. സെപ്റ്റംബർ നാലിന് വാസുവേട്ടനെ വീണ്ടും കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സെപ്റ്റംബർ ഏഴു വരെ റിമാൻഡ് നീട്ടി. സാക്ഷികളിലൊരാളായ ലാലു, താൻ എ. വാസു ഗതാഗത തടസ്സം ഉണ്ടാക്കുന്നത് കണ്ടില്ലെന്ന് കോടതിയിൽ മൊഴി നൽകി. ഒരിക്കൽ വിസ്തരിച്ച സാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് മനപ്പൂർവം കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്. ഇതേ കോടതിയിൽ വിചാരണ കഴിഞ്ഞ് 17 പേരെ, സഹ പ്രതികളെ വെറുതെ വിട്ട കേസിലാണ് പൊലീസും സർക്കാറും പ്രായം ചെന്ന ഒരാളോട് അനീതി കാട്ടുന്നത്. കോടതിയിൽനിന്ന് പുറത്തേക്ക് വന്ന വാസുവേട്ടൻ മുദ്രാവാക്യം വിളിക്കുന്നതും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതും തടയാൻ പൊലീസുകാർ വായ പൊത്തിപ്പിടിക്കാൻ ശ്രമിച്ചു.
‘‘വേണമെങ്കിൽ ജാമ്യമെടുത്ത് പോകാവുന്ന സംഭവത്തിലാണ് എ. വാസു ജയിലിൽ കിടക്കുന്നത്’’ എന്നാണ് ചിലരെങ്കിലും വാദിക്കുന്നത്. എന്നാൽ, തന്റെ ജയിൽവാസത്തിലൂടെ വാസുവേട്ടൻ പ്രശ്നവത്കരിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ജനാധിപത്യ സമൂഹം ചർച്ചചെയ്യേണ്ടത് തന്നെയാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും വേണം എന്നാണ് അതിൽ ആദ്യത്തേത്. മാവോവാദികളെയോ മറ്റാരെയെങ്കിലുമോ വെടിെവച്ച് കൊല്ലുന്നത് അപലപിക്കപ്പെടണം. കുറ്റംചെയ്തവർക്ക് എതിരെ കേസെടുക്കാതിരിക്കുകയും അതിനു നേരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതും തിരുത്തണം. പ്രതിഷേധിക്കാൻ അവസരമില്ലാത്ത സമൂഹത്തെ എങ്ങനെ ജനാധിപത്യം എന്ന് വിശേഷിപ്പിക്കും. കേരളത്തിൽ പൗരത്വസമരത്തിൽ സമാധാനപരമായി പ്രതിേഷധിച്ചവർക്കു മേൽ പോലും കേസുകൾ ചുമത്തിയെന്നത് ശരിക്കും നാണക്കേടാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും അഭിപ്രായങ്ങൾ പറയാനുമുള്ള അവകാശം എല്ലാവർക്കും നൽകണം. അതിനു നേരെ നിഷ്ഠുര നിയമങ്ങൾ ചുമത്തുന്നത് ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന സർക്കാറിന് ഒട്ടും ഭൂഷണമല്ല. കൊടിസുനിമാരോട് ഇതേ ഭരണകൂടവും പൊലീസും കാട്ടുന്ന സമീപനവും വാസുവേട്ടന്റെ വായടപ്പിക്കാൻ ശ്രമിക്കുന്നതും ലോകം കാണുന്നുണ്ട്. പ്രതിഷേധിച്ചതിന്റെ പേരിലുള്ള കേസ് പിൻവലിച്ച് വയോധികനായ മനുഷ്യാവകാശ പ്രവർത്തകനെ, കമ്യൂണിസ്റ്റിനെ ഉടനടി മോചിപ്പിക്കുകയാണ് ജനാധിപത്യേബാധമുണ്ടെങ്കിൽ ഇൗ സർക്കാറും ഭരണാധികാരികളും അടിയന്തരമായി ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.