ഉൾനീറുന്ന ​വേദന

യുദ്ധം ഒന്നിനും പരിഹാരമല്ല. മാനവരാശിക്കും മറ്റ്​ ജീവജാലങ്ങൾക്കും നഷ്​ടങ്ങൾ മാത്രമേ അത്​ സമ്മാനിക്കൂ. ഏതൊരു മരണവും വേദനാജനകമാണ്​. യുദ്ധത്തിൽ കുട്ടികളും സ്​ത്രീകളുമാകും ഏറ്റവുമധികം വിലകൊടുക്കേണ്ടിവരുക. നഷ്​ടങ്ങളുടെ ഏതൊരു യുദ്ധവും അവസാനിപ്പിക്കുകയാണ്​ വേണ്ടത്​.

‘Say No to War’ എന്നത്​ ലോകജനതയുടെ മുദ്രാവാക്യമായിരിക്കു​േ​മ്പാൾപോലും നമ്മൾ അറിയാതെ നിശ്ശബ്ദരാകേണ്ടിവരുന്ന സ്​ഥലങ്ങളും സംഭവങ്ങളുമുണ്ട്​. അതിൽ ഒന്നാണ്​ ഫലസ്​തീൻ. ഗസ്സയെ ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ എന്ന്​ വിശേഷിപ്പിച്ചത്​ നോം ചോംസ്​കിയാണ്​. അതാണ്​ സത്യം. അങ്ങനെ തുറന്ന ജയിലിൽ നിത്യവും കൂട്ടക്കൊലയും ദുരിതങ്ങളും സഹിച്ച്​ ജീവിക്കുന്ന ജനതയോട്​ നിങ്ങൾ ഇങ്ങനെത്തന്നെ തുടരണം എന്ന്​ പറയാൻ ലോകത്താർക്കും അവകാശമില്ല. അവർ അവരുടെ വഴികൾ കണ്ടെത്തും. അവരുടെ ശരികളെ നമ്മുടെ ശരികളുമായി ബന്ധിപ്പിച്ച്​ വിലയിരുത്തി നിഗമനങ്ങളിൽ എത്തുന്നത്​​ ഉചിതമാവില്ല. അതെന്തായാലും പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമായി മാറിയിരിക്കുന്നു.

ഒക്​ടോബർ 7ന്​ ഫ​ല​സ്തീ​ൻ ചെ​റു​ത്തു​നി​ൽ​പു സം​ഘ​ട​ന​യാ​യ ഹമാസ്​ ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം നടത്തി. ക​ര, വ്യോ​മ, ക​ട​ൽ ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ തി​ക​ഞ്ഞ ഏ​കോ​പ​ന​ത്തോ​ടെ​ നടത്തിയ നീക്കത്തിൽ ഇ​സ്രാ​യേ​ലിന്റെ പുകൾപെറ്റ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ചാ​ര​നി​രീ​ക്ഷ​ണ ശൃം​ഖ​ല​ക​ള​ും ഡി​ജി​റ്റ​ൽ ക​വ​ച​ങ്ങ​

ള​ുമെ​ല്ലാം തകർന്നുവീണു. ഡ​സ​ൻ​ക​ണ​ക്കി​ന് ഹ​മാ​സ്​ പോ​രാ​ളി​ക​ൾ ബൈ​ക്കി​ലും പി​ക്ക​പ്പി​ലും ബോ​ട്ടി​ലും പാ​രാഗ്ലൈ​ഡ​റി​ലു​മെ​ല്ലാം ഇ​ര​ച്ചു​ചെ​ന്ന് ഇ​സ്രാ​യേ​ലി പ​ട്ട​ണ​ങ്ങ​ൾ പി​ടി​ച്ചു. സൈ​നി​ക​ത്താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ചു; ഇ​സ്രാ​യേ​ലി പ​ട്ടാ​ള​ക്കാ​രെ​യും സി​വി​ലി​യ​ന്മാ​രെ​യും ബ​ന്ദി​ക​ളാ​ക്കി ഗ​സ്സ​യി​ലേ​ക്ക് ക​ട​ത്തി. ഇ​തു യു​ദ്ധമാണെന്ന്​ പ്ര​ഖ്യാ​പി​ച്ച് ഇ​സ്രാ​യേ​ൽ ന​ട​ത്തിക്കൊണ്ടിരിക്കുന്ന പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഗ​സ്സ​യി​ൽ മരണം 700 കവിഞ്ഞിട്ടുണ്ട്​. ഇസ്രായേലിൽ 1000ലേറെയും.

യൂ​റോപ്പി​ൽ നാ​സി​ക​ൾ വേ​ട്ട​യാ​ടി​യ ജൂ​തസ​മൂ​ഹ​ത്തി​ന് ഇസ്രായേൽ എന്ന രാജ്യം സമ്മാനിക്കപ്പെട്ടത്​ ഫ​ല​സ്തീ​ന്റെ ഭൂ​മി അന്യായമായി കവർന്നെടുത്തിട്ടാണ്​. അതിനുശേഷം മു​ക്കാ​ൽ നൂ​റ്റാ​ണ്ടാ​യി ഫ​ല​സ്തീ​ൻ ജ​ന​ത​യെ കൊ​ന്നും അ​ഭ​യാ​ർ​ഥി​ക​ളാ​ക്കി​യു​മാ​ണ് ഇ​സ്രാ​യേ​ൽ സ്വയം വി​ക​സി​ച്ചത്​. ഗ​സ്സ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​രോ​ധ​ത്തി​നി​ര​യാ​ണ്. അ​വ​ർ​ക്ക് വൈ​ദ്യു​തി ഏ​താ​നും മ​ണി​ക്കൂ​റു​ മാ​ത്രം. പു​റ​മേ​ക്ക് പോ​കാ​ൻ ‘അ​നു​വാ​ദ’​മി​ല്ല. വെ​സ്റ്റ്ബാ​ങ്കി​ലു​മു​ണ്ട് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​വും സ​ഞ്ചാ​രനി​യ​ന്ത്ര​ണ​വും. 1948ൽ ​നി​ഷ്ഠു​ര​മാ​യി ആ​ട്ടി​യോ​ടി​ച്ച ഫ​ല​സ്തീ​ൻ​കാ​രെ തി​രി​ച്ചു​വ​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന യു.​എ​ൻ പ്ര​മേ​യം ഇ​സ്രാ​യേ​ൽ ന​ട​പ്പാ​ക്കിയതേയില്ല.

അ​ടു​ത്ത​കാ​ല​ത്താ​യി അ​ൽഅ​ഖ്സ പ​ള്ളി​യി​ലും മ​റ്റും ഇ​സ്രാ​യേ​ലി പ​ട്ടാ​ളം ക​ട​ന്നു​ക​യ​റി കു​ഴ​പ്പം സൃ​ഷ്ടിച്ചു. കുറച്ചുനാൾ മുമ്പ്​ ഇ​സ്രാ​യേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു ‘പു​തി​യ മി​ഡി​ലീ​സ്റ്റി’​നെ ഭൂ​പ​ടം സ​ഹി​തം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​പ്പോ​ൾ അ​തി​ൽ ഫ​ല​സ്തീ​ൻ എ​ന്ന വാ​ക്കു​പോ​ലു​മുണ്ടായിരുന്നില്ല. അതായത്​ ഇപ്പോൾ ഫലസ്​തീൻ നടത്തുന്നത്​ നിൽക്കക്കള്ളിയില്ലാത്ത ഒരു ജനതയുടെ ചെറുത്തുനിൽപും കടന്നാക്രമണവുമാണെന്ന്​ ചുരുക്കം. ചിലപ്പോൾ ഇതൊരു ‘അവസാന വട്ട’ ശ്രമമാകാം.

സൈ​നി​കവി​ജ​യം ഉ​റ​പ്പി​ച്ചാവില്ല ഹ​മാ​സ് ഈ ​സാ​ഹ​സ​ത്തി​ന് മു​തി​ർ​ന്ന​ത്​. ഇൗ നടപടിയിലൂടെ ലോകത്തിന്​ മുന്നിൽ ഒരിക്കൽക്കൂടി ഫലസ്​തീൻ പ്രശ്​നവും തങ്ങൾ നേരിടുന്ന കൂട്ടക്കൊലയും ദുരിതങ്ങളു​ം ഒക്കെ അവർ കൊണ്ടുവന്നിരിക്കുന്നു. അവരുടെ വാദം ലളിതമാണ്​: ഇ​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ത്ത അ​റ​ബ് പ്ര​ദേ​ശം തങ്ങൾക്ക്​ വി​ട്ടു​നൽക​ണം. ഫലസ്​തീൻ ഫലസ്​തീൻകാരുടേതാണ്​.

ഇപ്പോൾ യുദ്ധം നിർത്തണമെന്ന്​ പറഞ്ഞ്​ ഹമാസിനെ കുറ്റപ്പെടുത്തുന്ന ലോകശക്തികളും മറ്റും ആദ്യം ചെയ്യേണ്ടത്​, ഫലസ്​തീൻ പ്രശ്​നം ശാശ്വതമായി സമാധാനപരമായി പരിഹരിക്കുകയാണ്​. അത്​ സാധ്യമാകാതെ പശ്ചിമേഷ്യ ശാന്തമാകില്ല. സ്വന്തം മണ്ണ്​ നഷ്​ടപ്പെട്ടവർ അത്​ വീണ്ടെടുക്കാൻ ഇനിയും മുന്നോട്ടുവരും. ആ ജനത ഏതറ്റംവരെയും പോകും. പ്രശ്​നങ്ങൾ പരിഹരിക്കപ്പെടാതെ സമാധാനം വേണമെന്നുള്ള ശാഠ്യവും മൗഢ്യമാണ്. വ്രണമല്ല, രോഗംതന്നെയാണ്​ ചികിത്സിക്കപ്പെടേണ്ടത്​​.

Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.