കൂട്ടക്കൊല തുടരാൻ അനുവദിക്കരുത്​

ഒരു പക്ഷേ, ഇൗ നൂറ്റാണ്ടിലെ ഏറ്റവും നിഷ്​ഠുരവും ഭീതിദവുമായ കൂട്ടക്കൊല -വംശഹത്യ ഇപ്പോൾ ഫലസ്​തീനിൽ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്​.

‘തുടക്കം’ എഴുതുന്ന ഒക്ടോബർ 25ന്​ ലോക മാധ്യമങ്ങൾ നൽകിയ വാർത്തയുടെ സംഗ്രഹം ഇങ്ങനെയാണ്​: ഒക്ടോബർ ഏഴിന്​ ശേഷമുള്ള ഏറ്റവും മാരക ബോംബിങ്ങിലൂടെ 704 ഗസ്സക്കാരെ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ കൊന്നു. ഇതിൽ 180 പേർ കുട്ടികളാണ്​. ഇതോടെ, മരണം 5791 ആയി. ഇതുവരെ മരിച്ചവരിൽ 2360 പേർ കുട്ടികളാണ്​. തകർന്ന കെട്ടിടങ്ങൾക്കടിയിലും മറ്റും നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. ഗസ്സയിലെ മൂന്നിൽ രണ്ട്​ ആ​ശുപത്രികളുടെയും പ്രവർത്തനം നിലച്ചു. ഗസ്സയിൽ ആകെയുള്ള 72 ആരോഗ്യ കേന്ദ്രങ്ങളിൽ 12 ആശുപത്രികളടക്കം 46 ആരോഗ്യകേന്ദ്രങ്ങൾ അടച്ചു.

വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈൽ ഫോണിലെ ഇത്തിരിവെട്ടം മാത്രമാണ്​ ശസ്​ത്രക്രിയ അടക്കമുള്ള വൈദ്യ പരിചരണത്തിന്​ ഏക ആശ്രയം. ഫലസ്​തീൻ ജനതയെ കൊന്നു തീർക്കാനാണ്​ ഇസ്രായേൽ ഭരണകൂടം ശ്രമിക്കുന്നത്​. മറ്റെല്ലാ യുദ്ധങ്ങളിൽനിന്നും വ്യത്യസ്​തമായി ഇരകൾക്ക്​ പലായനം ചെയ്യാനുള്ള സാഹചര്യം പൂർണമായി ഇസ്രായേൽ അടച്ചിരിക്കുകയാണ്​. വെള്ളവും വെളിച്ചവും മരുന്നും പൂർണമായി നിഷേധിച്ചിരിക്കുന്നു. ആശുപത്രികൾക്കുമേൽ ബോംബിട്ട്​ കൂട്ടക്കുരുതികൾ നടത്തി. അഭയാർ​ഥിക്യാമ്പുകൾക്ക്​ മേൽ ബോംബ്​ വർഷിച്ചു.

എല്ലാ അന്താരാഷ്​ട്ര യുദ്ധ മര്യാദകളും മനുഷ്യാവകാശ നിയമങ്ങളും പൂർണമായി മറികടന്നാണ്​ കൂട്ട നരഹത്യകൾ നടത്തുന്നത്​. ഏതൊരു സമയത്തും ഒരു ജനതക്ക്​ മരുന്ന്​, വെള്ളം, ഭക്ഷണം നിഷേധിക്കരുത്​ എന്നതാണ്​ അടിസ്​ഥാന മാനുഷിക മൂല്യം.

ഇൗ കൂട്ടക്കൊലയിലൂടെ ഫലസ്തീ​ന്റെ അവസാന മണ്ണും സ്വന്തമാക്കാനു​ം ആ ജനതയെ ഇല്ലായ്​മ ചെയ്യാനുമാണ്​ ഇസ്രായേൽ ശ്രമിക്കുന്നത്​. അമേരിക്കയുൾപ്പെടെയുള്ള വൻകിട രാജ്യങ്ങളെല്ലാം ഇസ്രായേലിനൊപ്പമാണ്​. ​െഎക്യരാഷ്​ട്ര സംഘടനപോലും ഇസ്രായേലിനോട്​ ആ​ക്രമണം നിർത്താൻ പറഞ്ഞിട്ടില്ല. ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ചില കോണുകളിൽ ഉയരുന്നത്​ മാത്രമാണ്​ ഏക ആശ്വാസം. ഹമാസ് ആക്രമണം ശൂന്യതയിൽ സംഭവിച്ചതല്ല എന്ന യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസി​ന്റെ പ്രസ്​താവന സൃഷ്​ടിക്കുന്ന പ്രകമ്പനവും ചെറുതല്ല.

ഇൗ കൂട്ടക്കുരുതി ഉടനടി അവസാനിപ്പിക്കാനാണ്​ ലോക ജനത ഉടനടി ഒച്ചത്തിൽ പറയേണ്ടത്​. ശബ്ദം എത്ര ചെറുതാണെന്നതല്ല, പറയുക എന്നതാണ്​ പ്രധാനം. ഫലസ്​തീൻ ജനതക്ക്​ ഒരോ മനുഷ്യന്റെയും പിന്തുണ ആവശ്യ​മുണ്ട്.

Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.