പഠനത്തിന് അവസരം നിഷേധിക്കരുത്

കേരളത്തിലെ പത്താം ക്ലാസ് പരീക്ഷാഫലം വന്നതോ​െട രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കയുടെ ഹൃദയമിടിപ്പ് പതിവുപോലെ ഇത്തവണയും മുറുകുകയാണ്. പ്രത്യേകിച്ച് പാ​ല​ക്കാ​ട്​ മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ. പ്ലസ് വൺ പഠനത്തിന് മതിയായ സീറ്റുകളും ബാച്ചുകളുമില്ലെന്നതാണ് പ്രധാന പ്രതിസന്ധി. വിദ്യാർഥികളുടെ അനുപാതത്തിനനുസരിച്ച് പ്ലസ്‍ വൺ സീറ്റുകൾ ഈ ജില്ലകളിലില്ല. അതായത്, പത്താംതരം പാസായവരുടെ തുടർപഠനം പലതരത്തിൽ ​മുടങ്ങുന്ന അവസ്ഥ.

യഥാർഥത്തിൽ വിദ്യാർഥികൾക്ക് ആനുപാതികമായി വടക്കൻ ജില്ലകളിൽ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ, അത് ചെയ്യാതെ ഏ​ഴ്​ ജി​ല്ല​ക​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച ‘ജം​ബോ ബാ​ച്ചു’​ക​ൾ അനുവദിച്ച് താൽക്കാലികമായി പ്രതിസന്ധി മറികടക്കാനാണ് സർക്കാറിന്റെ ശ്രമം. പാ​ല​ക്കാ​ട്​ മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ ആ​റ്​ ജി​ല്ല​ക​ളി​ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​ം 65 കു​ട്ടി​ക​ൾ​ക്ക്​ വ​രെ പ്ര​വേ​ശ​നം ന​ൽ​കാനാണ് പദ്ധതി. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ ബാ​ച്ചു​ക​ളി​ൽ 30 ശ​ത​മാ​നം സീ​റ്റും​ (15 സീ​റ്റ്) എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 20 ശ​ത​മാ​നം സീ​റ്റും (10​ സീ​റ്റ്) വ​ർ​ധി​പ്പി​ക്കു​ം.

ഫലത്തിൽ, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 30 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ 50 കു​ട്ടി​ക​ൾ പ​ഠി​ക്കേ​ണ്ട ബാ​ച്ചു​ക​ളി​ൽ 65 പേ​രും എ​യ്​​ഡ​ഡി​ൽ 20 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​യിലൂ​ടെ 60 കു​ട്ടി​ക​ളും പ​ഠി​ക്കേ​ണ്ടി​വ​രും. കൂടാതെ, പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ അ​ധി​ക സീ​റ്റ്​ കൂ​ടി അ​നു​വ​ദി​ക്കു​ന്ന​തോ​ടെ ബാ​ച്ചു​ക​ളി​ൽ 70 വ​രെ കു​ട്ടി​ക​ളാ​യി മാ​റു​ം.

ശാസ്ത്രീയ സമീപനം ഇല്ലാതെയാണ് സർക്കാർ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. പി.​ഒ.​ജെ. ല​ബ്ബ ക​മ്മി​റ്റി​യും കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ ക​മ്മി​റ്റി​യും ബാ​ച്ചു​ക​ളി​ൽ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച്​ പ​ഠി​പ്പി​ക്ക​രു​തെ​ന്ന്​ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ബാ​ച്ചി​ൽ 40 കു​ട്ടി​ക​ളെ​യാ​ണ്​ ല​ബ്ബ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ ചെ​യ്ത​ത്. ഇ​ത്​ 50 ആ​ക്കി 2015ൽ​ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ൽ, ഒ​രി​ക്ക​ൽ​പോ​ലും ഈ ​ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. പാ​ല​ക്കാ​ട്​ മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ ജി​ല്ല​ക​ളി​ൽ ഈ ​വ​ർ​ഷം സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്,​ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ല​ഭ്യ​മാ​യ പ്ല​സ്​ വ​ൺ സീ​റ്റി​നെ​ക്കാ​ൾ 40,840 വി​ദ്യാ​ർ​ഥി​ക​ൾ അ​ധി​ക​മാ​യി എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 20,040 വി​ദ്യാ​ർ​ഥി​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ ഉ​ൾ​പ്പെ​ടെ ഇ​ത​ര സി​ല​ബ​സി​ലു​ള്ള അ​പേ​ക്ഷ​ക​ർ​കൂ​ടി വ​രു​ന്ന​തോ​ടെ ഈ ​ജി​ല്ല​ക​ളി​ൽ അ​ര​ല​ക്ഷ​ത്തോ​ളം പേ​ർ​ക്കെ​ങ്കി​ലും സീ​റ്റു​ണ്ടാ​കി​ല്ല.

മലബാർ മേഖലക്കു പുറത്ത് സ്ഥിതി വ്യത്യസ്തമാണ്. 25ൽ ​താ​ഴെ കു​ട്ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ ശ​മ്പ​ളം കൊ​ടു​ത്ത്​ സ്ഥി​രം​ അ​ധ്യാ​പ​ക​രു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ 129 ബാ​ച്ചു​ക​ളുണ്ടെന്നതാണ് വാസ്തവം. ഇ​തി​ൽ 105 എ​ണ്ണം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലാ​ണ്. ഈ ​ബാ​ച്ചു​ക​ൾ സീ​റ്റി​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ലേ​ക്ക്​ മാ​റ്റി​യാ​ൽ സീ​റ്റ്​ ക്ഷാ​മ​ത്തി​ന്​ അ​ൽ​പ​മെ​ങ്കി​ലും കു​റ​വു​വ​രു​ത്താ​ൻ ക​ഴി​യും. ബാച്ച് വർധിപ്പിക്കുന്നതിന് പകരം പരിമിതികളു​െട ​െകട്ടാണ് സർക്കാർ പുറത്തുവിടുന്നത്. കണക്കുകളുടെ സാ​ങ്കേതികതയിൽ പിടിച്ചുനിന്ന് പ്രശ്നത്തെ മറികടക്കാനാണ് നീക്കം. ഇവിടെ വേണ്ടത് പ്രായോഗികവും ശാസ്ത്രീയവുമായ സമീപനമാണ്. വിദ്യാർഥികളുടെ തുടർപഠനത്തിന് തടസ്സം വരരുത്. വിദ്യാഭ്യാസനിഷേധം ഒരു തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്ന് സർക്കാറും ജനവും തിരിച്ചറിയണം.


Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.