ആഴ്ചപ്പതിപ്പ് വീണ്ടുമൊരു എ.െഎ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പതിപ്പ് അഥവാ നിർമിതബുദ്ധി പതിപ്പ് ഇറക്കുകയാണ്. വായനക്കാർ ഒാർക്കുന്നുണ്ടാകും 2023 സെപ്റ്റംബർ 20ന് (ലക്കം: 1307) നമ്മൾ ഒരു എ.െഎ പതിപ്പ് ഇറക്കിയത്. മലയാളത്തിൽ ആദ്യമായി നിർമിതബുദ്ധിയാൽ ഒരുക്കിയ പതിപ്പായിരുന്നു അത്. ആദ്യമായി നിർമിതബുദ്ധിയാൽ തയാറാക്കിയ വെബ്സീനും നമ്മുടേതായിരുന്നു. അനുകരണങ്ങൾ പിന്നാലെ പലതുണ്ടായി.
ഒന്നര വർഷത്തിനുശേഷം, 80 ലക്കങ്ങൾ കഴിഞ്ഞ് ഇപ്പോൾ വീണ്ടുമൊരു പതിപ്പ് ഇറക്കാൻ വ്യക്തമായ കാരണമുണ്ട്. നമ്മൾ ആ പതിപ്പ് ചെയ്യുേമ്പാൾ ചാറ്റ്ജിപിടി രംഗപ്രവേശം ചെയ്യുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇൗ ഒന്നര വർഷത്തിനിടക്ക് നിർമിതബുദ്ധിയിൽ അതിവേഗ മാറ്റവും കുതിപ്പും വന്നു. ഇന്ന് മറ്റെന്തിനുമുപരിയായി വാട്സ്ആപ്പിൽ നമുക്ക് എ.െഎയുമായി സംവദിക്കാം.
നിരവധി എ.െഎ ടൂളുകളും സംവിധാനങ്ങളും വന്നു. ഇപ്പോൾ എ.െഎ തരുന്ന ചിത്രങ്ങൾക്ക് വ്യത്യസ്തയും മികവുമേറി. നിരവധി ആയിരങ്ങൾ നിർമിതബുദ്ധിയുടെ സേങ്കതങ്ങൾ സിനിമയിൽ, സംഗീതത്തിൽ, കലയിൽ, മാധ്യമപ്രവർത്തനത്തിൽ പ്രയോജനപ്പെടുത്താനും ആശ്രയിക്കാനും തുടങ്ങി. ഫലത്തിൽ നമ്മളെല്ലാം എ.െഎ യുഗത്തിലായി.
ഇൗ പ്രത്യേക ലക്കവും വലിയൊരു അളവുവരെ ‘നിർമിതബുദ്ധി’യാൽ തയാറാക്കിയതാണ്. ഈ പതിപ്പിലെ മുഖചിത്രം, അക പേജുകളിലെ ചിത്രങ്ങൾ, കവിത, കഥ, ലേഖനങ്ങൾ, ലേ ഒൗട്ട്, മൊഴിമാറ്റങ്ങൾ എന്നിങ്ങനെ പതിപ്പിന്റെ ഭൂരിഭാഗവും നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്‌ടിച്ചതാണ്. ഇതിൽ നിരവധിപേരുടെ നിസ്തുലമായ സഹായം പത്രാധിപ സമിതിക്ക് ലഭിച്ചിട്ടുണ്ട്.
എ.െഎ ടൂളുകൾ ഉപയോഗിക്കുക എന്നതിലല്ല ആഴ്ചപ്പതിപ്പിന്റെ താൽപര്യം. എങ്ങനെയൊക്കെ നിർമിതബുദ്ധി മനുഷ്യനെ സഹായിക്കും അല്ലെങ്കിൽ വെല്ലുവിളി ഉയർത്തും എന്നതാണ് അന്വേഷണം. മാത്രമല്ല, നിർമിതബുദ്ധിയെപ്പറ്റി ഗൗരവമായ ചർച്ചയും ഉയർന്നുവരേണ്ടതുണ്ട്. നമ്മൾ ആദ്യ എ.െഎ പതിപ്പ് പ്രസിദ്ധീകരിച്ചതിനുശേഷം എ.െഎക്കും അതിന്റെ ഉപേയാഗത്തിന് അനുകൂലവും പ്രതികൂലവുമായ നിരവധി ലേഖനങ്ങളും സംവാദങ്ങളും കൊടുത്തിരുന്നു.
മനുഷ്യന്റെ കൂട്ടായ അറിവിനെയും അധ്വാനത്തെയും പ്രതിഭയെയും മറികടക്കാൻ എ.െഎക്ക് കഴിയില്ല എന്നുതന്നെയാണ് ആഴ്ചപ്പതിപ്പിന്റെ വിശ്വാസവും േബാധ്യവും. നമുക്ക് എ.െഎ ടൂളുകളെ നമ്മുടെ ആവശ്യാനുസരണം വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്താനാകും.
അത് ഗുണകരമായും ദോഷകരമായും സമൂഹത്തെ ബാധിക്കുമെന്ന കാര്യത്തിലും സംശയമില്ല. ഒറിജിനൽ ഏത്, എ.െഎ നിർമിച്ചതേത് എന്നറിയാൻ കഴിയാത്ത കാലത്ത് നമ്മൾ എത്തിപ്പെടാനുമിടയുണ്ട്. എന്തായാലും മനുഷ്യബുദ്ധിയിലേക്ക് എ.െഎക്ക് നിരവധി ദൂരങ്ങൾ പിന്നിടാനുണ്ട്. അതിനെപ്പറ്റി ഗൗരവമായ ചർച്ചയും ഇൗ പതിപ്പിലുണ്ട്. ഇൗ സംവാദങ്ങളിൽ വായനക്കാരുടെ സജീവമായ പങ്കാളിത്തം ആഴ്ചപ്പതിപ്പ് ആവശ്യപ്പെടുന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും അറിയിക്കാൻ അപേക്ഷ.
പി.എസ്. മനോജ്കുമാർ, കെ.പി. മൻസൂർ അലി; കഥകൾ ഒരുക്കുന്നതിൽ സഹായിച്ച എഴുത്തുകാരായ സിവിക് ജോൺ, ഫസീല മെഹർ; ലേഖനങ്ങൾ തയാറാക്കുന്നതിൽ സഹായിച്ച രാഹുൽ രാധാകൃഷ്ണൻ, ബ്ലെയ്സ് ജോണി; ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സഹായിച്ച സഫ്വാൻ റാഷിദ് എന്നിവർക്ക്.
Midjourney
DALL-E 2
Meta AI
Sider AI
ChatGPT
GPT-4o
Canva
Adobe firefly
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.