അഫ്ഗാനിൽ സ്ത്രീവിദ്യാഭ്യാസത്തെ അനുകൂലിച്ച അധ്യാപകൻ കസ്റ്റഡിയിൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് സർവകലാശാലയിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരായ പ്രക്ഷോഭത്തെ പിന്തുണച്ച് ടി.വിയിൽ സംസാരിച്ച അധ്യാപകനെ താലിബാൻ കസ്റ്റഡിയിലെടുത്തു. ജേണലിസം അധ്യാപകൻ ഇസ്മായിൽ മഷാലിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു.

ഇദ്ദേഹം ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി സഹായി ഫരീദ് അഹ്മദ് ഫസ്‍ലി എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു. ‘‘ഞാൻ ഡിപ്ലോമ ഉപേക്ഷിക്കുകയാണ്. കാരണം എന്റെ രാജ്യത്ത് വിദ്യാഭ്യാസത്തിന് സ്ഥാനമില്ലാതായി. എന്റെ സഹോദരിക്കും മാതാവിനും പഠിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ വിദ്യാഭ്യാസം എനിക്കും വേണ്ട’’ -ഇസ്മായിൽ മഷാലിന്റെ വൈറലായ ടി.വി ബൈറ്റിൽ പറയുന്നു.

Tags:    
News Summary - A teacher who supported women's education in Afghanistan is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.