അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സംസാരവിഷയമായത് കമല ഹാരിസ് എന്ന വൈസ്പ്രസിഡൻറിെൻറ വിശേഷങ്ങളാണ്. അമേരിക്കയുടെ ആദ്യ വനിതാ വൈസ്പ്രസിഡൻറ് എന്ന പദവിയും കമലക്ക് സ്വന്തമാണ്. ഇന്ത്യൻ-ജമൈക്കൻ വംശജയാണ് കമല ഹാരിസ്. ഇന്ത്യക്കാരിയായ ശ്യാമളാ ഗോപാലെൻറയും ജമൈക്കക്കാരനായ ഡൊണാർഡ് ജെ ഹാരിസിെൻറയും മകളാണവർ. കുടിയേറ്റക്കാരിൽ നിന്ന് ഒരു വൈസ്പ്രസിഡൻറിനെ സൃഷ്ടിക്കാനായതും അമേരിക്കയുടെ മഴവിൽ സംസ്കാരത്തിെൻറ പ്രത്യേകതയായാണ് ലോകം കാണുന്നത്.
ജനിച്ച രാജ്യത്തിെൻറ പേരിൽമാത്രം രാഷ്ട്രീയത്തിൽ വേട്ടയാടെപ്പടുന്ന കഴിവുറ്റ സ്ത്രീകളുള്ള ഇന്ത്യയിൽനിന്നുതന്നെ ഒരാൾ അമേരിക്കൻ വൈസ് പ്രസിഡൻറ് പദവിയിലേക്ക് എത്തുേമ്പാൾ കാലത്തിെൻറ കാവ്യനീതിയാണിതെന്ന് വിലയിരുത്തുന്നവരും ഉണ്ട്. അമേരിക്കൻ പ്രസിഡൻറിെൻറ ഇണയെ വിശേഷിപ്പിക്കുന്നത് ഫസ്റ്റ് ലേഡി എന്നോ ഫസ്റ്റ് ജൻറിൽമാൻ എന്നോ ആണ്. അമേരിക്കയുടെ ചരിത്രത്തിൽ ഇന്നുവരെ ഒരു ഫസ്റ്റ് ജൻറിൽമാൻ ഉണ്ടായിട്ടില്ല. കാരണം ഒരു വനിതക്ക് പ്രസിഡൻറ് ആകാൻ ആ രാജ്യത്ത് ഇനിയും കഴിഞ്ഞിട്ടില്ല.
കമല ഹാരിസിലൂടെ വനിതാ വൈസ്പ്രസിഡൻറ് എന്ന സെക്കൻഡ് ലേഡി തെരഞ്ഞെടുക്കപ്പെടുേമ്പാൾ ശ്രദ്ധിക്കപ്പെടുന്നത് സെക്കൻറ് ജെൻറിൽമാൻ എന്ന കമലയുടെ ഭർത്താവ്കൂടിയാണ്. രാജ്യത്തിെൻറ ആദ്യ സെക്കൻഡ് ജെൻറിൽമാനാകുന്നത് ഡഗ്ലസ് എംഹോഫ് എന്ന 56 കാരനായ അഭിഭാഷകനാണ്. എംഹോഫ് ഒരു ജൂത വംശജനുമാണ്. ഏതെങ്കിലും ഒരു അമേരിക്കൻ പ്രസിഡൻറിേൻറയോ വൈസ്പ്രസിഡൻറിേൻറയോ ഇണയാകുന്ന ആദ്യ ജൂത വംശജനും എംഹോഫ് തന്നെ.
'ഇത് വിശേഷപ്പെെട്ടാരു ബഹുമതിയായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇത് നീതിയിലേക്കുള്ള പ്രവേശനമാണ്. ഒപ്പം അവസരങ്ങളിലേക്കുള്ള പ്രവേശനവും. ഏറെ പ്രത്യാശയോടെയാണ് ഞാനിതിനുവേണ്ടി പ്രവർത്തിക്കുന്നത്'-കമലയുടെ ഇലക്ഷൻ വിജയത്തിനുമുമ്പ് നൽകിയ അഭിമുഖത്തിൽ സെക്കൻഡ് ജെൻറിൽമാൻ ആകുന്നത് എങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോൾ എംഹോഫ് പറഞ്ഞു.
2014ലാണ് കമലയും എംഹോഫും വിവാഹിതരാകുന്നത്. പ്രസിഡൻഷ്യൽ കാമ്പയിനിൽ എംഹോഫ് സജീവമായി പെങ്കടുത്തിരുന്നു. ഓഗസ്റ്റിൽ കമലയുടെ പ്രചാരണത്തിെൻറ ഭാഗമാകാൻ എംഹോഫ് തെൻറ നിയമ സ്ഥാപനത്തിൽ നിന്ന് അവധിയെടുത്തു. അദ്ദേഹത്തിെൻറ മാതാപിതാക്കളായ മൈക്ക്, ബാർബ് എന്നിവരും പ്രചാരണ പരിപാടിയിൽ പങ്കെടുത്തിരുന്നു.പരമ്പരാഗതമായി ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളല്ലാത്ത അമേരിക്കൻ സംസ്ഥാനങ്ങളിൽ ബൈഡെൻറ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചതും ഇൗ സെക്കൻറ് ജെൻറിൽമാനാണ്.
പൂർവ്വകാല ജീവിതം
1964 ൽ ബ്രൂക്ലിനിലാണ് ഡഗ്ലസ് എംഹോഫ് ജനിച്ചത്. സ്ത്രീകളുടെ ഷൂ ഡിസൈനറായ പിതാവിനൊപ്പം ന്യൂജേഴ്‌സിയിലേക്കും പിന്നീട് ലോസ് ഏഞ്ചൽസിലേക്കും കുടിയേറിയിരുന്നു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, നോർത്ത്ബ്രിഡ്ജ്, സതേൺ കാലിഫോർണിയ ഗൗൾഡ് സ്കൂൾ ഓഫ് ലോ എന്നിവയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ അഭിഭാഷകനായി പ്രവർത്തിച്ചു. മുൻ നിയമ പങ്കാളിയായ ആരോൺ ജേക്കബിക്കൊപ്പം 2000ൽ അദ്ദേഹം സ്വന്തം നിയമ സ്ഥാപനം ആരംഭിച്ചു. 2006 ൽ വെനബിൾ കമ്പനി ഏറ്റെടുത്തു.
കോടീശ്വരനായ അഭിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം. കമലയെ പരിചയപ്പെടുന്നതിനുമുമ്പ് അദ്ദേഹം മറ്റൊരു വിവാഹം കഴിക്കുകയും അതിൽ നിന്ന് മോചനം നേടുകയും ചെയ്തിരുന്നു. ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. കമലയോടൊപ്പം ചേർന്നപ്പോഴാണ് തനിക്ക് രാഷ്ട്രീയമായ കൂടുതൽ ഉൾക്കാഴ്ച്ച ലഭിച്ചതെന്നും എംഹോഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.