മൊബൈലില്‍ അപായ സന്ദേശമെന്ന് പരാതി; വിമാനത്തില്‍നിന്ന് നാലു യാത്രക്കാരെ ഇറക്കിവിട്ടു


വാഷിങ്ടണ്‍: യാത്രക്കാരന്‍െറ മൊബൈല്‍ ഫോണില്‍ ഡൈനാമേറ്റ് (സ്ഫോടക വസ്തു) എന്ന സന്ദേശം കണ്ടെന്ന പരാതിയെ തുടര്‍ന്ന് സ്ത്രീയടക്കം നാലു യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്താക്കി. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ഷികാഗോയിലേക്ക് പോകുന്ന വിമാനത്തില്‍നിന്നാണ് യാത്രക്കാരെ ഇറക്കിവിട്ടത്. നാലുപേര്‍ അടങ്ങുന്ന യാത്രാസംഘത്തില്‍ ഒരാളുടെ മൊബൈലിലേക്ക് ഡൈനാമേറ്റ് എന്നും ഇന്ത്യയിലെ വിമാനത്താവളത്തിന്‍െറ കോഡും സന്ദേശമായി വന്നെന്ന് യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. യാത്രക്കാരുടെ ഫോണ്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി കണ്ടത്തെിയില്ല. വിമാനത്തിലെ പുരുഷയാത്രക്കാരന്‍ ഇംഗ്ളീഷല്ലാത്ത ഭാഷയില്‍ നിരന്തരം സംസാരിച്ചുവെന്നും അയാളുടെ ഫോണിലേക്ക് ബി.എല്‍.ആര്‍ ഡൈനാമേറ്റ് എന്ന സന്ദേശം വന്നുവെന്നുമാണ് യുവതി പരാതിപ്പെട്ടത്. ബി.എല്‍.ആര്‍ എന്നത് ഇന്ത്യയിലെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ കോഡാണ്. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി പരിശോധിക്കുകയും യുവതി പരാതിപ്പെട്ട നാലുപേരെ പുറത്താക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.