വാഷിങ്ടൺ: യു.എസിെൻറ ചരിത്രത്തിലാദ്യമായി പതിനായിരക്കണക്കിന് സൈനിക രഹസ്യരേഖകൾ വിക്കിലീക്സിനു ചോർത്തിക്കൊടുത്ത ചെൽസി മാനിങ്ങിനെ ജയിലിൽനിന്ന് മോചിപ്പിച്ചു. യു.എസ് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.
ബ്രാഡ്ലി എന്ന പേരിലറിയപ്പെട്ടിരുന്ന ചെൽസി യു.എസ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവെയാണ് വിവരങ്ങൾ ചോർത്തിയത്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ വഴി സ്ത്രീയായി മാറുകയായിരുന്നു. 2010 ജൂലൈയിലാണ് ഇവരെ 7,00,000ത്തോളം തന്ത്രപ്രധാന രേഖകൾ ചോർത്തിയതിന് അറസ്റ്റ് ചെയ്തത്. ഇപ്പോൾ 29 വയസ്സുള്ള ചെൽസിക്ക് 35 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.
എന്നാൽ, അധികാരം ഒഴിയുന്ന സമയത്ത് യു.എസ് പ്രസിഡൻറായിരുന്ന ബറാക് ഒബാമ ശിക്ഷ ഇളവുചെയ്തതോടെയാണ് ജയിൽമോചനത്തിന് വഴിതെളിഞ്ഞത്.
ഏഴുവർഷത്തെ ശിക്ഷ അനുഭവിച്ചതിനുശേഷമാണ് മോചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.