ലോസ് ആഞ്ജലസ്: ഫ്ലോറിഡയിലെ സ്കൂളിൽനടന്ന വെടിവെപ്പിെൻറ പശ്ചാത്തലത്തിൽ യു.എസിലെ വിദ്യാർഥികൾ നടത്തുന്ന ‘മാർച്ച് ഫോർ അവർ ലൈഫ്’ റാലിക്ക് നടൻ ജോർജ് ക്ലൂണിയും കുടുംബവും അഞ്ചു ലക്ഷം ഡോളർ സംഭാവനചെയ്തു. തോക്കുകളുടെ നിയന്ത്രണത്തിനായി വാഷിങ്ടണിലാണ് മാർച്ച് 24ന് റാലി സംഘടിപ്പിക്കുന്നത്.
‘ഒാഷ്യൻ ഇലവൻ’ ഉൾെപ്പടെയുള്ള പ്രമുഖ സിനിമകളിൽ നായകനായ ക്ലൂണി ഇത്തരം സാമൂഹികകാര്യങ്ങളിൽ നടത്തുന്ന ഇടപെടലുകളിലൂടെ മുമ്പും ശ്രദ്ധേയനായിരുന്നു. ക്ലൂണിയും ഭാര്യയും മനുഷ്യാവകാശ പ്രവർത്തകയുമായ അമാലും കഴിഞ്ഞ വർഷം ദാരിദ്ര്യനിർമാർജനത്തിനായി പത്ത് ലക്ഷം ഡോളർ നൽകിയിരുന്നു. തോക്കുപയോഗിച്ചുള്ള ആക്രമണങ്ങൾ തടയാൻ ശക്തമായ നിയമസംവിധാനങ്ങൾ ആവശ്യപ്പെട്ടാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി റാലി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.