വാഷിങ്ടൺ: ലോകമെമ്പാടും പടർന്ന കൊറോണ ൈവറസ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. ആരോഗ്യ സുരക്ഷക്ക് പുറമെ സാമ്പത്തിക മേഖലയെയും കൊറോണ വൈറസ് ഉലച്ചിട്ടുണ്ട്. ആഗോള ഓഹരിവിപണികളും ഇന്ത്യൻ വിപണികളും മാന്ദ്യം പ്രതിഫലിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണ് വിപണികളെ പ്രതികൂലമായി ബാധിച്ചത്.
മിക്ക രാജ്യങ്ങളിലെയും കമ്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് േജാലി ചെയ്യാനുള്ള സൗകര്യെമാരുക്കി. വൈറസ് ബാധിത രാജ്യങ്ങളിലെ മിക്ക സ്കൂളുകളും അടച്ചു. പൊതുപരിപാടികളും സ്പോർട്സ്, സംഗീത പരിപാടികളും നിരോധിച്ചു. 90 ഓളം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ബാധിച്ച് ഏകദേശം 3400 പേരാണ് മരിച്ചത്. വെള്ളിയാഴ്ച ഏഴു രാജ്യങ്ങളിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ കാലിഫോർണിയയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിവേഗം രോഗം പടരുന്ന യു.എസിൽ പുതുതായി ഡസനിലധികം േപർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കാലിേഫാർണിയയിൽ പിടിച്ചിട്ട യാത്രകപ്പലിലെ 21 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. 3500 പേരാണ് കപ്പലിലുള്ളത്. ഗ്രാൻഡ് പ്രിൻസസ് കപ്പലിലെ 19 ജീവനക്കാർക്കും രണ്ടു പേർക്കുമാണ് കൊറോണ ബാധിച്ചതെന്നും 46പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചതെന്നും യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് അറിയിച്ചു. യു.എസിലെ പകുതി സംസ്ഥാനങ്ങളിലും ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. 15 പേരാണ് ഇവിടെ മരിച്ചത്. 250 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഇറാനിൽ 124 മരണം
കൊറോണ വൈറസ് ബാധിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 124 ആയി. 24 മണിക്കൂറിനുള്ളിൽ ആയിരത്തോളം പുതിയ വൈറസ് ബാധയാണ് റിപ്പോർട്ട് ചെയ്തത്. വത്തിക്കാനിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇറ്റലിയിൽ 197 മരണം
യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലായിരുന്നു കൊറോണ ൈവറസ് ബാധ ഏറ്റവുമധികം വ്യാപിച്ചത്. 197 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. ഇവിടെ വൈറസ് ബാധിച്ചവരിൽ 3.4 ശതമാനം പേരും മരിച്ചു.
ദക്ഷിണകൊറിയയിൽ പുതുതായി 483 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ 6767 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇവിടെ 44 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 2.5 മില്ല്യൺ ജനങ്ങൾ തിങ്ങിപാർക്കുന്ന ഡയേഗുവിലാണ് ഏറ്റവുമധികം രോഗം പടർന്നുപിടിച്ചിരിക്കുന്നത്.
ചൈനയിൽ മരണനിരക്ക് കുറയുന്നു
കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിൽ രോഗബാധിതരുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച 28 പേരാണ് ഇവിടെ മരിച്ചത്. പുതുതായി 99 പേർക്ക് രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച 143 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ ഇതുവരെ 80,651 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം ബാധിച്ച 53,736 പേർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായി ചൈനീസ് ആരോഗ്യവിഭാഗം അറിയിച്ചു.
ഇംഗ്ലണ്ടിൽ രണ്ടാമത്തെ മരണം
ഇംഗ്ലണ്ടിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്ത ഒരാൾകൂടി മരിച്ചതായി യു.കെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.