വാഷിങ്ടൺ: കൊറിയയിൽ ഒരിക്കലും റദ്ദു ചെയ്യാനാവാത്ത വിധമുള്ള ആണവ നിരായുധീകരണം നടപ്പാക്കാനാണ് ജൂൺ 12ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി സിംഗപ്പൂരിൽ നടക്കുന്ന ചർച്ചയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ശ്രമിക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചരിത്രപരമായ യു.എസ്-ഉത്തര കൊറിയ ഉച്ചകോടിയുടെ സ്ഥലവും സമയവും ട്രംപ് പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂരിൽ ജൂൺ 12നാണ് ചർച്ച നടക്കുക.
ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിൽ പ്രകോപനപരമായ നീക്കങ്ങളുണ്ടാവുകയാണെങ്കിൽ ചർച്ചയിൽനിന്ന് പിന്മാറാൻ നിർബന്ധിതമാവുമെന്ന് യു.എസ് പ്രസിഡൻറിെൻറ വക്താവ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.