വാഷിങ്ടൺ: എച്ച്.1 ബി വിസ അനുവദിക്കുന്നതിനുള്ള നടപടികൾ കർശനമാക്കി യു.എസ് ഭരണകൂടം. ഒരു കമ്പനിയിൽ നിന്ന് മറ്റ് കമ്പനികളിലേക്ക് യു.എസിൽ േജാലിയാവശ്യത്തിന് പോകുന്നവർക്ക് നൽകുന്ന വിസയിലെ നടപടികളാണ് യു.എസ് കർശനമാക്കിയത്. ജീവനക്കാരെ എന്തിനാണ് മറ്റ് കമ്പനികളിലേക്ക് അയക്കുന്നതെന്ന വിശദീകരണം ഇനി കമ്പനികൾ നൽകണം. ഇതിനൊപ്പം അയക്കുന്ന ജീവനക്കാരുടെ നൈപുണ്യം തെളിയിക്കേണ്ടി വരും.
യു.എസിലേക്ക് െഎ.ടി, ബാങ്കിങ് തുടങ്ങിയ സെക്ടറുകളിൽ തൊഴിലെടുക്കാൻ നിരവധി ഇന്ത്യക്കാരാണ് പോകുന്നത്. വിസ നിയമങ്ങൾ കർശനമക്കുന്നതോടെ അത് ഇത്തരം കമ്പനികളെയെല്ലാം പ്രതികൂലമായി ബാധിക്കും. ഇത്തരക്കാർക്ക് മൂന്ന് വർഷത്തിൽ താഴെ മാത്രമേ വിസ അനുവദിക്കുകയുള്ളു എന്നും പ്രഖ്യാപനമുണ്ട്. ഇതും ഇന്ത്യയെ പ്രതികുലമായി ബാധിക്കും.
അമേരിക്കക്കാർക്ക് മുൻഗണന നൽകുന്ന നയത്തിെൻറ ഭാഗമായി എച്ച്.1ബി വിസയുൾപ്പടെ അനുവദിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഡോണൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. ഇതിെൻറ ഭാഗമായാണ് യു.എസിലേക്ക് ഡെപ്യൂേട്ടഷനിൽ പോകുന്നവരുടെ വിസയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.