ന്യൂയോർക്: 13കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യക്കാരനായ മുൻ റേ ാമൻ കത്തോലിക്ക പുരോഹിതന് ആറുവർഷം തടവ്. കഴിഞ്ഞവർഷം സൗത്ത് ഡെകോടയിലെ റാപിഡ് സിറ്റി ചർച്ചിൽവെച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിൽ ഫെബ്രുവരിയിൽ ജോൺ പ്രവീൺ (38) മാപ്പപേക്ഷിച്ചിരുന്നു. ഒരിക്കലും സംഭവം ആവർത്തിക്കില്ലെന്നും ഉറപ്പുനൽകി.
പ്രോസിക്യൂട്ടർമാർ ഒരുവർഷത്തെ ശിക്ഷ നൽകണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിന് മതിയായ ശിക്ഷയാകുന്നില്ലെന്ന് വിലയിരുത്തിയ ജഡ്ജി സ്റ്റീവൻ മാൻഡൽ ആറുവർഷത്തെ തടവിനു വിധിക്കുകയായിരുന്നു. മൂന്നു വർഷത്തിനുേശഷം പരോൾ നൽകാനും ഉത്തരവിട്ടു.
ജോൺ മാപ്പപേക്ഷിച്ചതുകൊണ്ടാണ് ശിക്ഷയുടെ കാഠിന്യം കുറച്ചത്. 16 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയാൽ പരമാവധി 15 വർഷം വരെ തടവുശിക്ഷ ലഭിക്കും. 2017ലാണ് േജാൺ റാപിഡ് സിറ്റി രൂപതയിൽ 10 വർഷത്തെ അസൈൻമെൻറിെൻറ ഭാഗമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.