യു.എസിൽ അ​ഭ​യം തേ​ടാ​ൻ മ​ത്സ​രം 

ജ​നീ​വ: അ​മേ​രി​ക്ക​യി​ൽ ശ​ര​ണം തേ​ടി അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം മാ​നം​മു​ട്ടി. അ​ക്കൂ​ട്ട​ത്തി​ൽ 7400 ഇ​ന്ത്യ​ക്കാ​രു​മു​ണ്ട്. ​പ​ത്തോ ഇ​രു​പ​തോ ഒ​ന്നു​മ​ല്ല, 168 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ഭ​യാ​ർ​ഥി​ക​ളാ​യി എ​ത്താ​നു​ള്ള അ​പേ​ക്ഷ ല​ഭി​ച്ച​ത്. ഒ​ന്നു​റ​പ്പ്, അ​ഭ​യം​തേ​ടി  ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രെ​ത്തു​ന്ന​ത്​​ അ​മേ​രി​ക്ക​യി​ലാ​ണ്. െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി​യാ​ണ്​ 2017ലെ ​ഇൗ ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട​ത്.  സെ​ക്ക​ൻ​ഡി​ൽ ര​ണ്ടു പേ​ർ എ​ന്ന ക​ണ​ക്കി​ൽ ലോ​ക​ത്ത് അ​ഭ​യാ​ർ​ഥി​ക​ൾ പെ​രു​കു​ക​യാ​ണ്​. യു​ദ്ധ​വും സം​ഘ​ർ​ഷ​ങ്ങ​ളു​മാ​ണ് ഇ​തി​​​െൻറ കാ​ര​ണ​ങ്ങ​ളി​ൽ മു​ഖ്യം. 

അ​ഭ​യം​തേ​ടി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. 2017 അ​വ​സാ​നം വ​രെ രാ​ജ്യ​ത്ത്​ 1.97 ല​ക്ഷം അ​ഭ​യാ​ർ​ഥി​ക​ളു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​ന്ത്യ​യി​ൽ​നി​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി 40,391 പേ​ർ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. 10,519 പേ​രു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല​ു​ണ്ട്.  യു.​എ​സി​ൽ അ​ഭ​യം തേ​ടി അ​യ്യാ​യി​ര​ത്തി​ലേ​റെ അ​പേ​ക്ഷ​ക​ള്‍ വ​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ൾ ഇ​വ​യാ​ണ്​: മെ​ക്സി​ക്കോ-26,100, ചൈ​ന- 17,400, ഹെ​യ്തി- 8600, ഇ​ന്ത്യ-7400. 

വി​ക​സി​ത രാ​ജ്യ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​ര​ക​ൾ.  മ​ധ്യ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് യു.​എ​സി​ലേ​ക്ക് അ​ഭ​യം തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം ഇ​പ്പോ​ഴും വ​ർ​ധി​ക്കു​ക​യാ​ണ്. വെ​നി​സ്വേ​ല​യി​ൽ​നി​ന്നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ 63 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി- ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം അ​പേ​ക്ഷി​ച്ച​ത് 29,900 പേ​ർ. 
 വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ ല​ഭി​ച്ച​ത് അ​ഫ്ഗാ​നി​സ്​​താ​നി​ൽ​നി​ന്നാ​ണ്. 80 രാ​ജ്യ​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി 1.25 ല​ക്ഷം അ​പേ​ക്ഷ​ക​ളാ​ണ് അ​ഫ്ഗാ​നി​ല്‍നി​ന്നു ല​ഭി​ച്ച​ത്. ലോ​ക​ത്ത് ആ​കെ​യു​ള്ള 6.85 കോ​ടി അ​ഭ​യാ​ർ​ഥി​ക​ളി​ൽ യു​ദ്ധ​വും ആ​ക്ര​മ​ണ​വും കാ​ര​ണം നാ​ടു​വി​ടേ​ണ്ടി​വ​ന്ന​ത് 2.54 കോ​ടി പേ​ർ​ക്കാ​ണ്. 

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: 
52 ഇ​ന്ത്യ​ക്കാ​ർ അ​റ​സ്​​റ്റി​ൽ

വാഷിങ്​ടൺ: യു.​എ​സി​ലേ​ക്ക്​ അ​ന​ധി​കൃ​തമായി കു​ടി​യേ​റിയ 52 ഇ​ന്ത്യ​ക്കാ​ർ അ​റ​സ്​​റ്റി​ലാ​യി. യു.​എ​സ്​ സം​സ്​​ഥാ​ന​മാ​യ ഒ​റി​ഗോ​ണി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്​ ഇ​വ​ർ. അ​മേ​രി​ക്ക​യി​ൽ അ​ഭ​യം തേ​ടാ​നാ​യി എ​ത്തി​യ സി​ഖ്, ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ക്കാ​രാ​ണ്​ ഇ​വർ. 
ഇ​ന്ത്യ​യി​ൽ ത​ങ്ങ​ൾ മ​ത​പ​ര​മാ​യി വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണെ​ന്നും മ​ത​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി യു.​എ​സി​ൽ അ​ഭ​യം തേ​ടാ​നാ​യാ​ണ്​ എ​ത്തി​യ​തെ​ന്നു​മാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്. ഇ​ടു​ങ്ങി​യ മു​റി​യി​ൽ ത​ട​വി​ൽ കി​ട​ക്കു​ക​യാ​ണി​വ​ർ. യു.​എ​സി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​ന്​ ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും ഇ​ന്ത്യ​ക്കാ​രാ​ണ്. 123 ഇ​ന്ത്യ​ക്കാ​രാ​ണ്​ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​ന്​ യു.​എ​സി​ലെ ഷെ​രി​ദാ​നി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന​ത്. അ​ഭ​യാ​ർ​ഥി​ക​ളാ​യാ​ണത്രെ  ഇ​വ​ർ യു.​എ​സി​ലേ​ക്ക്​ ക​ട​ന്ന​ത്.

Tags:    
News Summary - No easy path: Complex mass migration reshapes globe-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.