വാഷിങ്ടൺ: സിറിയയിൽ പലതവണയായി ഉപയോഗിച്ചെന്ന് ആരോപണമുള്ള രാസായുധങ്ങൾ എത്തുന്നത് ഉത്തര കൊറിയയിൽ നിന്നാണെന്ന് യു.എൻ റിപ്പോർട്ട്. 2012-2017 കാലയളവിൽ പുറംലോകമറിയാതെ 40 തവണ ഉത്തര കൊറിയയിൽനിന്ന് കപ്പൽ വഴി ചരക്കുകൾ സിറിയയിലെത്തിയിട്ടുണ്ടെന്നും സിറിയയിലെ ആയുധ നിർമാണശാലകളിൽ ഉത്തര കൊറിയൻ മിസൈൽ വിദഗ്ധരെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ആസിഡിനെ പ്രതിരോധിക്കുന്ന ടൈലുകൾ, വാൽവുകൾ, പൈപ്പുകൾ എന്നിവ സിറിയയിലെത്തിയിട്ടുണ്ട്. വിമത നിയന്ത്രണത്തിലുള്ള ഗൂതയിൽ സിറിയൻ സേന േക്ലാറിൻ ഉപയോഗിച്ചെന്ന വാർത്തകൾക്കിടെയാണ് പുതിയ ആരോപണം.
അന്താരാഷ്ട്ര സമൂഹത്തിെൻറ ഉപരോധം നേരിടുന്ന ഉത്തരകൊറിയ നിയമവിരുദ്ധമായാണ് വിദേശ രാജ്യങ്ങളിലേക്ക് വസ്തുക്കൾ കയറ്റി അയക്കുന്നത്. സംശയിക്കപ്പെടാത്ത മറ്റു കമ്പനികളെ ഉപയോഗിച്ചാണ് ഇവക്ക് സിറിയ പണമൊടുക്കിയത്. ചൈനയിലെ ചെങ് ടോങ് ട്രേഡിങ് കമ്പനി വഴി അഞ്ചുതവണ ഉത്തര കൊറിയക്ക് പണം ലഭിച്ചിട്ടുണ്ട്. എന്നാൽ, ചെങ് ടോങ് ട്രേഡിങ് കമ്പനിയുടെ പങ്ക് ചൈന നിഷേധിച്ചു.
സിറിയയിലെ ബാർസെ ആയുധ നിർമാണശാലയിലാണ് ഉത്തര കൊറിയൻ വിദഗ്ധരെ കണ്ടതായി ആരോപണമുള്ളത്. എന്നാൽ, സ്പോർട്സ് കോച്ചുമാരും അത്ലറ്റുകളും എന്ന പേരിലാണ് ഇവർ രാജ്യത്ത് തങ്ങിയതെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.തലസ്ഥാനമായ ഡമസ്കസ് പട്ടണത്തിൽ രാസായുധ ആക്രമണത്തെ തുടർന്ന് നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ രാസായുധങ്ങൾ സമ്പൂർണമായി നശിപ്പിക്കാമെന്ന് സിറിയ സമ്മതിച്ചിരുന്നു. ഇത് ലംഘിച്ചാണ് പിന്നെയും രാസായുധങ്ങൾ പ്രയോഗിക്കപ്പെട്ടതെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.