വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് അറ്റോണി ജനറൽ ജെഫ് സെഷൻസിനും മുൻ പ്രസിഡൻറ് ബറാക് ഒബാമക്കുമെതിരെ ആഞ്ഞടിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെങ്കിൽ അത് തടയുന്നതിൽ ഒബാമ ഭരണകൂടം പരാജയപ്പെെട്ടന്നാണ് ട്രംപിെൻറ ആരോപണം.
‘‘റഷ്യൻ ഇടപെടൽ മുഴുവൻ നടക്കുന്നത് ഒബാമയുടെ ഭരണകാലത്താണ്. എങ്കിൽ എന്തുകൊണ്ടവർ അന്വേഷണത്തിന് മുതിർന്നില്ല? ഒബാമ എന്തുകൊണ്ടാണ് ഒന്നും ചെയ്യാതെ മാറിയിരുന്നത്? ഇക്കാര്യങ്ങളൊന്നും എന്തുകൊണ്ട് സെഷൻസ് ഒാർത്തില്ല? ഇങ്ങനെയായിരുന്നു ട്രംപിെൻറ ട്വീറ്റ്. ഫെഡറൽ നിയമസംവിധാനത്തിനെതിരെ ട്രംപിെൻറ പുതിയ ആക്രമണമാണിത്. തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എഫ്.ബി.െഎ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ട്രംപ് നേരത്തേ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്നാണ് ട്രംപിെൻറ ആവർത്തിച്ചുള്ള അവകാശവാദം.
റഷ്യയുടെ ഇടപെടൽ വ്യക്തമാക്കുന്ന രേഖകൾ പുറത്തുവിട്ട എഫ്.ബി.െഎ മുൻ മേധാവി റോബർട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 13 റഷ്യക്കാർക്കും നാലു സ്ഥാപനങ്ങൾക്കുമെതിരെ കുറ്റം ചുമത്തിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളുടെയും കേന്ദ്രചുമതല സെഷൻസിെൻറ നിയമവകുപ്പിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.