വാഷിങ്ടൺ: രണ്ടുവർഷത്തിനിടെ നടന്ന രണ്ട് വെടിവെപ്പുകളിൽ നിന്ന് രക്ഷപ്പെട്ടതിെൻറ ഒാർമകൾ പങ്കുവെക്കുകയാണ് ഇൗ അമ്മയും മകനും. ആനിക ഡീനും മകൻ ഒാസ്റ്റിനും ഭയം എന്നത് നിസ്സാരമായ എന്തോ ഒന്നാണ്. കഴിഞ്ഞവർഷം ഫോർട്ട് ലൗഡെർ ഡെയിലി വിമാനത്താവളത്തിൽ നടന്ന വെടിവെപ്പിൽ നിന്ന് ആനിക രക്ഷപ്പെട്ടത് ഒരു ബാഗിെൻറ മറ പറ്റിയാണ്. മകൻ 14 വയസ്സുകാരൻ ഒാസ്റ്റിനാകട്ടെ ഫ്ലോറിഡയിലെ പാർക്ലാന്‍ഡ് സ്കൂളിൽ 17പേർ കൊല്ലപ്പെട്ട വെടിവെപ്പിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഭീതിയോടെയാണ് ആനിക അന്നത്തെ ദിവസത്തെക്കുറിച്ച് ഒാർക്കുന്നത്. ഉച്ചസമയമായിരുന്നു. ‘സ്കൂളിൽ വെടിവെപ്പ് ഡ്രിൽ നടക്കുന്നു, ഒരാൾ തോക്കുമായി വെടിയുതിർക്കുന്നുണ്ട് എനിക്ക് വല്ലാതെ പേടിയാവുന്നു’ വെന്ന് ആസ്റ്റിൻ അമ്മക്ക് ടെക്സ്റ്റ് സന്ദേശമയച്ചു. അത് ഡ്രിൽ അല്ലെന്ന് മനസ്സിലാക്കാൻ ആനികക്ക് അധികം സമയം വേണ്ടി വന്നില്ല. എന്തു ചെയ്യുമെന്നറിയാതെ ഭയന്നിരിക്കവെ ഒാസ്റ്റിൻ വീണ്ടും സന്ദേശം അയച്ചു. താൻ ക്ലാസ് മുറിയിലാണെന്നും 30 കുട്ടികൾ തനിക്കൊപ്പമുണ്ടെന്നും ഒാസ്റ്റിൻ പറഞ്ഞു. കുട്ടി സുരക്ഷിതനാണെന്ന് അറിഞ്ഞപ്പോൾ സന്തോഷത്തിനതിരില്ലെന്ന് ഡീൻ പറയുന്നു. വെടിവെപ്പിൽ ആനികയുടെ അടുത്ത സുഹൃത്തുക്കളുടെ മക്കളും കൊല്ലപ്പെട്ടിരുന്നു. 2017 ജനുവരി ആറിന് നടന്ന സംഭവവും ഭീതിയോടെയാണ് ആനിക ഒാർമിക്കുന്നത്.
വിമാനത്താവളത്തിൽ തുടരെ വെടിയൊച്ചകൾ കേട്ടു. തോക്കുധാരി കണ്ണിൽ കണ്ടവർക്കെല്ലാം നേരെ വെടിയുതിർക്കുന്നു. പെട്ടെന്ന് ലഗേജുകളുടെ കൂട്ടത്തിലേക്ക് ഒളിച്ചു. ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. അഞ്ചുപേരാണ് അന്നത്തെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.