വാഷിങ്ടൺ: അർഹതയുണ്ടായിട്ടും നൊബേൽ സമ്മാനം ലഭിക്കാത്തത് വലിയ സങ്കടമായി മനസ് സിൽ അവശേഷിക്കുന്നുവെന്ന് ആവലാതിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് യു.എൻ വേദിയിൽ. നിരവധി കാര്യങ്ങൾ ചെയ്ത താനതിന് അർഹനാണ്. എന്നാൽ, അവരത് എനിക്ക് നൽകിയിട്ടില്ല.
തെൻറ മുൻഗാമി ബറാക് ഒബാമക്ക് പ്രസിഡൻറായിരിക്കുേമ്പാൾ സമ്മാനിച്ചു. എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു അതെന്ന് അദ്ദേഹത്തിന് ഇപ്പോഴും മനസ്സിലായിട്ടില്ല. അക്കാര്യത്തിൽ മാത്രം താൻ ഒബാമയോട് യോജിക്കുന്നുവെന്നും ട്രംപ് കളിയാക്കി.
യു.എന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു ട്രംപിെൻറ പരാമർശം. കശ്മീർ വിഷയത്തിൽ മാധ്യസ്ഥത വഹിക്കാൻ സന്നദ്ധനാണെന്നും ട്രംപ് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.