വാഷിങ്ടൺ: 2015ലെ ഇറാൻ ആണവകരാറിൽ നിന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്മാറുമോ? തീരുമാനമറിയാൻ അധികം കാത്തിരിക്കേണ്ട. യു.എസിെൻറ ദേശീയതാൽപര്യത്തിന് ചേരുന്നതല്ലെന്നുകാണിച്ച് കരാറുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള ഉറപ്പുകളിൽ നിന്ന് രാജ്യം പിന്മാറുമെന്നാണ് കരുതുന്നത്. രണ്ടുതവണ ട്രംപ് കരാറിന് അനുകൂല സമീപനമാണെടുത്തത്. എന്നാൽ, ഇത്തവണ ആ പ്രതീക്ഷ വേണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ മിക്കവരും കരാറിൽ നിന്ന് പിന്മാറരുത് എന്ന അഭിപ്രായക്കാരാണ്. ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇതേ പാതയിലാണ്. യൂറോപ്യൻ യൂനിയനും കരാർ പിന്തുടരണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയും ട്രംപിനെതിെര രംഗത്തു വന്നിട്ടുണ്ട്. അതേസമയം, കരാറിൽ നിന്ന് പൂർണമായി പിൻവാങ്ങാൻ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള ഉറപ്പുകളിൽ നിന്ന് പിന്മാറുകയായിരിക്കും ചെയ്യുക. ഇതുവഴി ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ യു.എസ് കോണ്‍ഗ്രസിന് 60 ദിവസത്തിനകം തീരുമാനമെടുക്കാം.
2015 ഒക്ടോബറിലാണ് ഇറാനും വൻശക്തികളും തമ്മിലുള്ള ഉടമ്പടി ഒപ്പുവെച്ചത്. ഇറാൻ ആണവപദ്ധതികൾ കുറക്കുന്നതിനുപകരമായി യു.എസ് ഉപരോധം എടുത്തുമാറ്റുമെന്നായിരുന്നു വ്യവസ്ഥ. യു.എസിനെ കൂടാതെ യൂറോപ്യൻ യൂനിയനും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളും കരാറിൽ ഭാഗഭാക്കാണ്. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. കരാർ നടപ്പായതോടെ ഇറാനെതിരെ ചുമത്തിയിരുന്ന യു.എൻ, യൂറോപ്യൻ യൂനിയൻ ഉപരോധങ്ങളും എടുത്തുമാറ്റി. ഇറാനുമായി വ്യാപാരബന്ധം തുടർന്ന ഇതരവ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന ഉപരോധവും യു.എസ് നീക്കി.
10,000 കോടിയോളം മരവിപ്പിച്ച സ്വത്തുക്കൾ ഇറാന് മടക്കിനൽകുകയും ചെയ്തു. ഇറാൻ കരാർ പാലിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിക്കുകയും െചയ്തു. അതേസമയം, യു.എസിെൻറ ചരിത്രത്തിലെ ഏറ്റവും മോശം കരാറാണിതെന്നാണ് ട്രംപിെൻറ അഭിപ്രായം. അധികാരത്തിൽവന്നാൽ കരാറിൽ നിന്ന് പിന്മാറുമെന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഹിസ്ബുല്ല ഉൾപ്പെടെയുള്ള തീവ്രവാദസംഘടനകൾക്ക് പണവും ആയുധവും നൽകുന്നത് ഇറാൻ തുടരുകയാണെന്നും ട്രംപ് ആരോപിക്കുന്നു. അതിനിടെ, കരാറിൽ നിന്ന് ഭാഗികമായോ പൂർണമായോ പിന്മാറുന്നതിനെ തുടർന്നുണ്ടാകുന്ന ഏതുനടപടിയും ശക്തമായി നേരിടുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ 18 ഇറാൻ സ്വദേശികൾക്കും സ്ഥാപനങ്ങൾക്കും യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ക്രിമിനൽസംഘങ്ങൾക്ക് സഹായം നൽകുന്നുവെന്നാരോപിച്ചായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.