ഇന്ത്യയിൽ നിന്നും ഭൂട്ടാനിലെത്തിയ യു.എസ്​ പൗരന്​ കോവിഡ്​ 19

തിംഫു: ഇന്ത്യയിൽ നിന്നും ഭൂട്ടാനിൽ എത്തിയ യു.എസ്​ പൗരന്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഭൂട്ടാനിൽ ആദ്യമായാണ്​​ കെ ാറോണ സ്​ഥിരീകരിച്ചത്​. മാർച്ച്​ രണ്ടിനാണ്​ 75കാരൻ ഗുവാഹത്തിയിൽ നിന്നും ഭൂട്ടാനിലെത്തിയതെന്ന്​ പ്രധാന മന്ത്രിയുടെ ഓഫിസ്​ അറിയിച്ചു.

ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്​. ഇയാളുടെ പ്രായം കണക്കിലെടുത്ത്​ ശ്വസന സഹായി നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

59 കാരിയായ പങ്കാളിക്കും മറ്റു എട്ടുപേർക്കുമൊപ്പമാണ്​ ഇയാൾ യാ​ത്ര ചെയ്​തിരുന്നത്​. ബാക്കി എട്ടുപേർ ഇന്ത്യക്കാരാണ്​. അടുത്തിടപഴകിയിരുന്ന പങ്കാളി, ഡ്രൈവർ, ഗൈഡ്​ എന്നിവർക്ക്​ രോഗലക്ഷണ​മില്ലെങ്കിലും ഇതേ ആശുപത്രിയിൽ 14 ദിവസത്തെ നിരീക്ഷണത്തിലാണ്​. മറ്റു എട്ടു ഇന്ത്യക്കാരും വീടുകളിൽ നിരീക്ഷണത്തിലാണ്​. ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

യു.എസ്​ പൗരനുമായി ബന്ധപ്പെട്ട 90പേരെ ഇതിനകം ക​െണ്ടത്തിയിട്ടുണ്ട്​. ഇവരെയും നിരീക്ഷിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. ഇയാളുടെ യാത്ര വിവരങ്ങൾ ശേഖരിച്ചാണ്​ ആളുകളെ കണ്ടെത്തുന്നത്​.

Tags:    
News Summary - Bhutan confirms first case of Coronavirus - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.