ബെയ്ജിങ്: ചൈനയിലെ ‘തീവ്രവാദ വിരുദ്ധ കേന്ദ്രങ്ങളില്‍’ തടവില്‍ കഴിയുന്നത് പത്തുലക്ഷത്തിലേറെ ഉയ്ഗൂര്‍ മുസ്ലിംകളെന്ന് യു.എന്‍ പാനൽ. വംശീയ വിവേചനത്തിനെതിരെയുള്ള യു.എന്‍ പാനൽ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഈ വിഷയത്തിലുള്ള ചൈനയുടെ ഇടപെടലുകള്‍ പരിശോധനാവിധേയമാക്കുകയാണ്. ഇതിെൻറ അടിസ്ഥാനത്തിലാണ് വൈസ് ചെയര്‍പേഴ്സണ്‍ ഗെ മെക്ഡൗഗാള് ഇക്കാര്യം വ്യക്തമാക്കിയത്. ഉയ്ഗൂർ പോലുള്ള മുസ്ലിം ന്യൂനപക്ഷങ്ങളെ തടവിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കയുയര്‍ത്തുന്നതാണ്.
ഒരുതരത്തിലുള്ള ‘അവകാശ നിഷേധ മേഖല’യായി ഉയ്ഗറുകള് കഴിയുന്ന ഇടം മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമേ 20 ലക്ഷത്തോളം പേരെ സംസ്കാരവും രാഷ്ട്രീയവും പഠിപ്പിക്കാന്‍ എന്ന പേരില്‍ വിദ്യാഭ്യാസ ക്യാമ്പുകള്‍ എന്നു വിളിക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ നിര്‍ബന്ധിച്ച് പാര്‍പ്പിച്ചിരിക്കുകയാണെന്നും അവര്‍ പറയുന്നു.
സംഭവത്തില്‍ 50 അംഗ ചൈനീസ് ഉദ്യോഗസ്ഥരുടെ സംഘം പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഉയ്ഗൂർ മുസ്ലിംകൾ അതിവസിക്കുന്ന മേഖലക്ക് വിമതരുടെയും വിഘടനവാദികളുടെയും ഭീഷണിയുണ്ടെന്നാണ് ചൈന പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.