കൊളംബോ: ശ്രീലങ്കയിൽ ഒമ്പതു വർഷംമുമ്പ് പത്രപ്രവർത്തകനെ െകാലപ്പെടുത്തിയ കേസിൽ സബ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ െകാളംബോ സബർബൻ പൊലീസ് സ്റ്റേഷനിലെ എസ്.െഎയായ ടിസ്സ സുഗതപാലയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
മുൻ പ്രസിഡൻറ് മഹീന്ദ രാജപക്സയുടെ രൂക്ഷവിമർശകനായിരുന്ന സൺഡേ ലീഡർ പത്രത്തിെൻറ എഡിറ്ററായ ലസന്ത വിക്രമതുംഗെയാണ് 2009 ജനുവരിയിൽ െകാല്ലപ്പെട്ടത്. െകാളംബോ സബർബിൽവെച്ച് ബൈക്കിലെത്തിയ അജ്ഞാതസംഘം ലസന്തയെ വെടിവെച്ച് െകാല്ലുകയായിരുന്നു.
െകാലപാതക വിവരം മറച്ചുവെച്ചുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ടിസ്സക്കെതിരായ കുറ്റം. രാജപക്സയുടെ സഹോദരനായ ഗോടബായ രാജപക്സയുമായി ലസന്ത നിരന്തരം നിയമയുദ്ധത്തിൽ ഏർെപ്പട്ടിരുന്നു. 2015 രാജപക്സ സ്ഥാനം ഒഴിഞ്ഞശേഷം പ്രസിഡൻറായ മൈത്രിപാല സിരിസേന കൊലപാതകം വീണ്ടും അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. 2015ൽ വിക്രമതുംഗെയെ ഇൻറർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് വേൾഡ് പ്രസ് ഫ്രീഡം ഹീറോയായി തിരഞ്ഞെടുത്തിരുന്നു.
2009ലാണ് ലസിന്തയുടെ അവസാന എഡിറ്റോറിയൽ പ്രസിദ്ധീകരിക്കുന്നത്. അതിൽ ‘അവസാനം ഞാൻ െകാല്ലപ്പെടുകയാണെങ്കിൽ അത് സർക്കാർ തന്നെ െകാലപ്പെടുത്തിയതായിരിക്കും’ എന്ന് ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.