അഫ്​ഗാനിൽ ട്രംപി​െൻറ മിന്നൽ സന്ദർശനം; താലിബാനുമായി ചർച്ച പുനരാരംഭിക്കുമെന്ന്​

കാബൂൾ: അഫ്​ഗാനിസ്​താനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. പ്രസിഡൻറായ ശേഷം ആദ്യ മായാണ്​ ട്രംപ്​ അഫ്​ഗാനിസ്​താനിലെത്തുന്നത്​. താലിബാനുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്നും ട്രംപ്​ അറിയ ിച്ചു. എപ്പോഴാണ്​ ചർച്ച തുടങ്ങുകയെന്ന കാര്യം യു.എസ്​ പ്രസിഡൻറ്​ വ്യക്തമാക്കിയില്ല. താലിബാൻ തടവിലാക്കിയ തടവുകാരെമോചിപ്പിച്ചതി​ന്​ നന്ദിപറയാനാണ്​ ട്രംപ്​ അഫ്​ഗാനി​െലത്തിയതെന്നും റിപ്പോർട്ടുണ്ട്​.

താലിബാനുമായി ഖത്തറിൽ യു.എസി​​െൻറ മാധ്യസ്ഥ്യത്തിൽ സമാധാന ചർച്ച ഒമ്പതാംഘട്ടത്തിലെത്തിയിരുന്നു. കാബൂളിൽ ചാവേറാക്രമണത്തിൽ യു.എസ്​ സൈനികൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ്​ ട്രംപ്​ ചർച്ച റദ്ദാക്കിയത്​. ചർച്ച പുനരാരംഭിക്കുന്ന കാര്യം താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്​.
Tags:    
News Summary - Donald Trump makes surprise Afghan trip, voices hope for ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.