കിങ്​ ജോങ്​ ഉൻ ദക്ഷിണ ​െകാറിയയിൽ; മൂൺ ജെ സ്വീകരിച്ചു

സോ​ൾ: ലോ​കം ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ഉ​ത്ത​ര -ദ​ക്ഷി​ണ കൊ​റി​യ നേ​തൃ​ത്വ​ത്തി​​​​​​​െൻറ കൂ​ടി​ക്കാ​ഴ്​​ച തുടങ്ങി. ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ജെ ​ഇ​ന്നു​മാ​ണ്​ കൂടിക്കാഴ്​ച നടത്തുന്നത്​. സാ​േ​ങ്ക​തി​ക​മാ​യി ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യു​ദ്ധം തു​ട​രു​ന്ന ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ ഉ​ച്ച​കോ​ടി. 2011ൽ ​കിം ജോ​ങ്​ ഉ​ൻ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ദ​ക്ഷി​ണ കൊ​റി​യ​ൻ നേതൃത്വവുമായി ഒ​രു കൂ​ടി​ക്കാ​ഴ്​​ച ന​ട​ക്കു​ന്ന​ത്​ എ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. 

ഇന്ന്​ രാവിലെ ആറിന്​ ദക്ഷിണ കൊറിയയിൽ ആദ്യമായി എത്തിയ ഉത്തരകൊറിയൻ നേതാവ്​ കിങ്​ ജോങ്​ ഉന്നിനെ ദക്ഷിണകൊറിയൻ പ്രസിഡൻറ്​ മൂർ ജെ ഇൻ നേരിശട്ടത്തി സ്വീകരിച്ചു. അനൗദ്യോഗിക കൂടിക്കാഴ്​ചയാണ്​ ഇപ്പോൾ നടക്കുന്നത്​. ഒൗദ്യോഗിക കൂടിക്കാഴ്​ച 10.30ന്​ നടക്കും. 

ക​ഴി​ഞ്ഞ മാ​സം ചൈ​ന​യി​ൽ ന​ട​ത്തി​യ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ഒ​ഴി​ച്ചാ​ൽ കിം ​ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ മ​റ്റൊ​രു രാ​ജ്യ​വു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​ട്ടി​ല്ല. ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ന​ല്ല ബ​ന്ധം ആ​ഗ്ര​ഹി​ക്കു​ന്ന മൂ​ൺ ജെ ​ഇ​ൻ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്​ ച​ർ​ച്ച​യി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മാ​ക്കി. മേ​യി​ലോ ജൂ​ണി​ലോ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കി​മ്മി​​​​​​​െൻറ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യു​ള്ള ച​ർ​ച്ച​ക്കും ഇന്ന​ത്തെ ഉ​ച്ച​കോ​ടി അ​ന്തി​മ രൂ​പം ന​ൽ​കി​യേ​ക്കും. ആ​ണ​വ -മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തെ വി​റ​പ്പി​ക്കു​ക​യും ഭ​ര​ണ​കൂ​ട​ത്തെ ദു​രൂ​ഹ​മാ​യ രീ​തി​യി​ൽ ന​യി​ക്കു​ക​യും ചെ​യ്യു​ന്ന കി​മ്മി​​​​​​​​െൻറ ആണവ വിഷയത്തിലെ വ്യ​ക്​​ത​ത​മായ നി​ല​പാ​ടു​ം ഉ​ച്ച​കോ​ടി​യി​ലൂ​ടെ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഉച്ചകോടിയുടെ ല​ക്ഷ്യം
ഉ​ച്ച​കോ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം ഇ​രു കൊ​റി​യ​ക​ളും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ക​രാ​റാ​ണ്. പ​ക്ഷേ, ഇ​ത്​ യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ ഉ​ത്ത​ര കൊ​റി​യ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​ന്​ സ​ന്ന​ദ്ധ​മാ​ക​ണം. അ​മേ​രി​ക്ക​യു​ടെ ഭീ​ഷ​ണി ഇ​ല്ലാ​താ​കു​ന്ന​തു​ വ​രെ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം സാ​ധ്യ​മ​ല്ലെ​ന്നാ​ണ്​ കിം ​ജോ​ങ്​ ഉ​ന്നി​​​​​​​െൻറ നി​ല​പാ​ട്. അ​തി​നാ​ൽ, കി​മ്മി​​​​​​​െൻറ​യും ട്രം​പി​​​​​​​െൻറ​യും കൂ​ടി​ക്കാ​ഴ്​​ച ഇ​തി​ന്​ ആ​വ​ശ്യ​മാ​ണ്. ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ കിം ​അ​വ​സാ​ന സ​മ്മ​തം പ​റ​ഞ്ഞാ​ൽ അ​ത്​ ഉ​ച്ച​കോ​ടി​യു​ടെ വി​ജ​യ​മാ​കും. സ​മാ​ധാ​ന ക​രാ​റി​ലേ​ക്ക്​ ഇ​രു കൊ​റി​യ​ക​ളും എ​ത്തി​ച്ചേ​ർ​ന്നാ​ൽ കൊ​റി​യ​ക​ളു​ടെ പു​ന​രേ​കീ​ക​ര​ണം എ​ന്ന അ​ജ​ണ്ട​കൂ​ടി മു​ന്നോ​ട്ടു​വെ​ക്കാ​ൻ മൂ​ൺ ​ജെ ​ഇ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.
പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ

കി​മ്മി​നൊ​പ്പം ഒ​മ്പ​തം​ഗ സം​ഘ​മാ​ണ്​ അ​നു​ഗ​മി​ക്കു​ക. കി​മ്മി​​​​​​​െൻറ സ​ഹോ​ദ​രി​യും ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സി​ൽ ഉ​ത്ത​ര ​െകാ​റി​യ​ൻ സം​ഘ​ത്തി​​​​​​​െൻറ നേ​താ​വു​മാ​യി​രു​ന്ന കിം ​യോ ജോ​ങ്ങും സൈ​നി​ക -ഭ​ര​ണ നേ​തൃ​ത്വ​ത്തി​ലെ ഉ​ന്ന​ത​രും ഉ​ണ്ടാ​കും. മൂ​ണി​​​​​​​െൻറ കൂ​ടെ ഏ​ഴ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ ച​ർ​ച്ച​ക്കെ​ത്തു​ക. വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന​താ​യി​രി​ക്കും സം​ഘം.

പാ​ൻ​മു​ൻ​ജോം
 

വേ​ദി പാ​ൻ​മു​ൻ​ജോം
ഇ​രു കൊ​റി​യ​ക​ളു​ടെ​യും അ​തി​ർ​ത്തി​ ഗ്രാ​മ​മാ​യ പാ​ൻ​മു​ൻ​ജോ​മാ​ണ്​ ഉ​ച്ച​കോ​ടി​യു​ടെ വേ​ദി. ഇ​രു കൊ​റി​യ​ക​ൾ​ക്കു​മാ​ണ്​ ഇ​വി​ടെ സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള​ത്. 1953ൽ ​കൊ​റി​യ​ൻ യു​ദ്ധ​ത്തി​ന്​ താ​ൽ​ക്കാ​ലി​ക വി​രാ​മ​മി​ട്ട ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്​ ഇ​വി​ടെ വെ​ച്ചാ​ണ്

ഉച്ച ഭക്ഷണത്തിന്​ കിം അതിർത്തികടക്കും 
കിം -​മൂ​ൺ കൂ​ടി​ക്കാ​ഴ്​​ച പ്രാ​ദേ​ശി​ക സ​മ​യം 10.30ന്​ ​പാ​ൻ​മു​ൻ​ജോ​മി​ലെ ‘സ​മാ​ധാ​ന ഭ​വ​ന’​ത്തി​ൽ ആ​രം​ഭി​ക്കും. ച​ർ​ച്ച​യു​ടെ ആ​ദ്യ ഭാ​ഗം ക​ഴി​ഞ്ഞാൽ ഉ​ച്ച​യോ​ടെ ഉ​ത്ത​ര കൊ​റി​യ​ൻ സം​ഘം ഭ​ക്ഷ​ണം ക​ഴി​ക്കാൻ അ​തി​ർ​ത്തി ക​ട​ക്കും. ഉ​ച്ച​ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി ഇ​രു നേ​താ​ക്ക​ളും സ​മാ​ധാ​ന​ത്തി​​​​​​​െൻറ​യും ​െഎ​ശ്വ​ര്യ​ത്തി​​​​​​​െൻറ​യും പ്ര​തീ​ക​മായി ഒ​രു ​ൈപ​ൻ മ​രം ന​ടും. ഇ​രു രാ​ജ്യ​ത്തി​​ലെ​യും മ​ണ്ണും വെ​ള്ള​വും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും. തു​ട​ർ​ന്ന്​ വീ​ണ്ടും ച​ർ​ച്ച. വൈ​കീ​േ​ട്ടാ​ടെ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും സം​യു​ക്​​ത പ്ര​സ്​​താ​വ​ന പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യും.

ഉ​ത്ത​ര കൊ​റി​യ​ൻ ആ​ണ​വ പ​രീ​ക്ഷ​ണ കേ​ന്ദ്രം ത​ക​ർ​ന്നു
ബെ​യ്​​ജി​ങ്​: ഉ​ത്ത​ര കൊ​റി​യ​യു​ടെ പ്ര​ധാ​ന ആ​ണ​വ പ​രീ​ക്ഷ​ണ കേ​ന്ദ്രം ത​ക​ർ​ന്ന​താ​യി ചൈ​നീ​സ്​ ഭൗ​മ ശാ​സ്​​ത്ര​ജ്ഞ​ർ. ഉ​ത്ത​ര കൊ​റി​യ​യി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ൻ​ടാ​പ്​ പ​ർ​വ​ത മേ​ഖ​ല​യി​ൽ സ്​​ഥ​ിതി​ചെ​യ്യു​ന്ന പു​ൻ​ഗ്യെ റി ​എ​ന്ന കേ​ന്ദ്ര​മാ​ണ്​  ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. പ​ല​ത​വ​ണ​ക​ളാ​യി ന​ട​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ കാ​ര​ണ​മാ​ണ്​ ത​ക​ർ​ച്ച​യെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 2006നു​ ​ശേ​ഷം ആ​റ്​ ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ന്ന ഇ​വി​ടം ഭാ​വി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ചൈ​ന​യി​ലെ ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​​സ്​​ത്ര​ജ്ഞ​രാ​ണ്​ ക​ണ്ടെ​ത്ത​ൽ പു​റ​ത്തു​വി​ട്ട​ത്.അ​തി​നി​ടെ, ക​ഴി​ഞ്ഞ ആ​ഴ്​​ച ഉ​ത്ത​ര കൊ​റി​യ ആ​ണ​വ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്​ ഇ​ക്കാ​ര​ണ​ത്താ​​ലാ​ണോ എ​ന്ന സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഉ​ത്ത​ര-​ദ​ക്ഷി​ണ കൊ​റി​യ​ക​ളു​ടെ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ മു​ന്നോ​ടി​യാ​യാ​ണ്​ ആ​ണ​വ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി​യ​ത്​ എ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. 

ഇ​ത്​ ആ​ണ​വ കേ​ന്ദ്ര​ത്തി​​​​​​​െൻറ ത​ക​ർ​ച്ച മ​റ​ച്ചു​വെ​ക്കാ​നു​ള്ള ത​ന്ത്രം മാ​ത്ര​മാ​യി​രു​ന്നെ​ന്ന സം​ശ​യ​മാ​ണ്​ ഇ​പ്പോ​ൾ ബ​ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലെ ആ​ണ​വ പ​രീ​ക്ഷ​ണ​ത്തി​നു​ ശേ​ഷ​മാ​ണ്​ ചൈ​നീ​സ്​ ശാ​സ്​​ത്ര​ജ്ഞ​ർ കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ഇൗ ​പ​രീ​ക്ഷ​ണ സ​മ​യ​ത്ത്​ റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 6.3 രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​ക​മ്പ​നം പ്ര​ദേ​ശ​ത്ത്​ ഉ​ണ്ടാ​യി. തു​ട​ർ​ന്ന്, ഒ​രാ​ഴ്​​ച​ക്കി​ട​യി​ൽ നാ​ല്​ ഭൂ​ച​ല​ന​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തെ​ല്ലാം കേ​ന്ദ്ര​ത്തി​​​​​​​െൻറ ത​ക​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യ​താ​യാ​ണ്​ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. ആ​ണ​വ കേ​ന്ദ്ര​ത്തി​​​​​​​െൻറ ത​ക​ർ​ച്ച അ​യ​ൽ രാ​ജ്യ​മാ​യ ചൈ​ന​യി​ല​ട​ക്കം റേ​ഡി​യേ​ഷ​ന്​ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന്​ ഹോ​േ​ങ്കാ​ങ്ങി​ൽ​നി​ന്ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ‘സൗ​ത്ത്​​ ചൈ​ന മോ​ർ​ണി​ങ്​ പോ​സ്​​റ്റ്​’ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത ത​ക​ർ​ച്ച​യാ​ണ്​ കേ​ന്ദ്ര​ത്തി​നു​ണ്ടാ​യ​തെ​ന്നും പ​ത്രം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സെ​പ്​​റ്റം​ബ​റി​ലെ പ​രീ​ക്ഷ​ണം ക​ഴി​ഞ്ഞ ഉ​ട​ൻ ഉ​ത്ത​ര കൊ​റി​യ​യി​ലെ ഉ​ന്ന​ത ഭൗ​മ​ശാ​സ്​​ത്ര​ജ്ഞ​ൻ ബെ​യ്​​ജി​ങ്​ സ​ന്ദ​ർ​ശി​ച്ച്​ വി​ദ​ഗ്​​ധ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യും പ​ത്രം പ​റ​യു​ന്നു. പ​ച്ച​പ്പ​ണി​ഞ്ഞ മ​ല​നി​ര​ക​ൾ മു​ഴു​വ​ൻ പ​രീ​ക്ഷ​ണ ശേ​ഷം ക​രി​ഞ്ഞു​ണ​ങ്ങി​യ​തി​​​​​​​െൻറ സാ​റ്റ​ലൈ​റ്റ്​ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വെ​ളി​പ്പെ​ടു​ത്ത​ൽ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന കിം ​ജോ​ങ്​ ഉ​ൻ-​മൂ​ൺ ജെ ​ഇ​ൻ ച​ർ​ച്ച​യെ ബാ​ധി​ച്ചേക്കില്ല.

Tags:    
News Summary - Kim Jong un And Moon Jea In Meeting - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.