സോൾ: 64കാരനായ മൂൺ ജെ ഇൻ ലോകം ഉറ്റുനോക്കുന്ന ഒരു രാജ്യത്തിെൻറ പ്രസിഡൻറായി അധികാരമേറ്റിരിക്കയാണ്. കൊറിയൻ ഉപഭൂഖണ്ഡത്തിെൻറ ചരിത്രത്തിൽതന്നെ വലിയ മാറ്റങ്ങൾ വരുന്നതിെൻറ സൂചനയായാണ് മൂൺ ദക്ഷിണ കൊറിയൻ പ്രസിഡൻറാവുന്നതെന്ന് വിലയിരുത്തുന്നവർ വരെയുണ്ട്. ഉത്തര കൊറിയയുമായി സംഭാഷണത്തിന് സന്നദ്ധമാണെന്ന് മൂൺ സത്യപ്രതിജ്ഞക്ക് ശേഷം വ്യക്തമാക്കിയിട്ടുമുണ്ട്. മൂണിെൻറ മാതാപിതാക്കൾ 1950കളിലെ കൊറിയൻ യുദ്ധകാലത്ത് ഉത്തര കൊറിയയിൽനിന്ന് അഭയാർഥികളായി ദക്ഷിണ െകാറിയയിലെത്തിയവരാണ്.
ദുരിതങ്ങൾ നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിേൻറത്. ജയിൽ ജീവനക്കാരനായിരുന്ന പിതാവിനും മുട്ട വിൽപനക്കാരിയായ മാതാവിനും ലഭിച്ചിരുന്ന തുച്ഛവരുമാനമായിരുന്നു കുടുംബത്തിെൻറ ഉപജീവനമാർഗം. ദാരിദ്ര്യത്തിനിടയിലും പഠനത്തിൽ മികവ് തെളിയിച്ച് മൂൺ ലോ കോളജിൽ പ്രവേശിച്ചതോടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്.
1972ൽ േസ്വച്ഛാധിപത്യ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് മൂൺ അറസ്റ്റിലായി. ജയിലിൽവെച്ച് പഠിച്ചാണ് പിന്നീട് നിയമബിരുദം നേടുന്നത്. പിന്നീട് ൈസന്യത്തിൽ സേവനമനുഷ്ടിച്ച അദ്ദേഹം ഉത്തര കൊറിയക്കെതിരായ ആക്രമണത്തിൽ പെങ്കടുത്തിട്ടുണ്ട്. പിന്നീട് തെൻറ ജന്മദേശമായ ബൂസൻ എന്ന പ്രദേശത്ത് ഒരു നിയമസ്ഥാപനത്തിന് സുഹൃത്ത് റോഹ് മൂ ഹ്യൂമിനൊപ്പം തുടക്കംകുറിച്ചു. മനുഷ്യാവകാശ-പൗരാവകാശ പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നിയാണ് ഇക്കാലത്ത് പ്രവർത്തിച്ചത്. പിന്നീട് റോഹ് രാഷ്ട്രീയത്തിൽ പ്രവേശിച്ചേപ്പാഴും മൂൺ നിയമമേഖലയിൽ തുടർന്നു. 2003ൽ റോഹ് ദക്ഷിണ കൊറിയൻ പ്രസിഡൻറ് പദവിയിലെത്തിയതോടെ അദ്ദേഹത്തിെൻറ നിഴലായി മൂൺ മാറി.
റോഹിെൻറ ഭരണകാലത്ത് ഉത്തര കൊറിയയെ സഹായിച്ചെന്ന് മൂണിനെതിരെ ആരോപണമുയർന്നിരുന്നു. പിന്നീട് വന്ന സർക്കാർ റോഹിനെതിരായ അഴിമതി ആരോപണങ്ങൾ പൊടിതട്ടിയെടുത്തതോടെ അദ്ദേഹം ആത്മഹത്യ ചെയ്തു. ഉറ്റസുഹൃത്തിെൻറ മരണം മൂണിനെ ഉലച്ച സംഭവമായിരുന്നു. പിന്നീട് കൂട്ടുകാരെൻറ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ സജീവമായ മൂൺ 2012ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾതന്നെ മൂണിെൻറ പേര് രാജ്യത്ത് ഉയർന്നുകേട്ടു തുടങ്ങിയിരുന്നു. വാശിയേറിയ മത്സരത്തിലൂടെ സമാധാനവും സുസ്ഥിരതയും വാഗ്ദാനം ചെയ്താണ് മൂൺ അധികാരത്തിലേറിയിരിക്കുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.