ടോക്യോ: ഉത്തര കൊറിയ വെള്ളിയാഴ്ച വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാൻ കടലിൽ പതിച്ചു. ഇതേതുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻേസാ ആബെ ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചു. ഉത്തര കൊറിയ മിസൈൽ വിക്ഷേപിച്ചതായി വിവരം ലഭിച്ചതായും ജപ്പാൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഷിൻേസാ ആബെ പറഞ്ഞു. ജപ്പാനും കൊറിയക്കുമിടയിൽ 45 മിനിറ്റ് പറന്നശേഷമാണ് മിസൈൽ കടലിൽ പതിച്ചതെന്ന് ജപ്പാൻ സർക്കാർ വക്താവ് യോഷിഹൈഡ് സുഗ വ്യക്തമാക്കി. സംഭവത്തെതുടർന്ന് ജപ്പാൻ തീരസേന വിമാനങ്ങൾക്കും കപ്പലുകൾക്കും സുരക്ഷമുന്നറിയിപ്പ് നൽകി.
ഉത്തര കൊറിയ വിക്ഷേപിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണെന്നും ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മിസൈൽ പരീക്ഷിക്കുന്നതെന്നും അമേരിക്ക സ്ഥിരീകരിച്ചു. രാത്രി വൈകിയാണ് മിസൈൽ പരീക്ഷണം നടത്തിയത്.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ഉടൻ ലഭിക്കുമെന്നും പെൻറഗൺ വക്താവ് ക്യാപ്റ്റൻ ജെഫ് ഡേവിസ് പറഞ്ഞു. ഉത്തര കൊറിയയിലെ ജഗാങ് പ്രവിശ്യയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചിരിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ സംയുക്ത സേനാ മേധാവി പറഞ്ഞു. എന്നാൽ, മിസൈൽ ഏത് വിഭാഗത്തിൽെപട്ടതാണെന്ന് വ്യക്തമായിട്ടില്ല. ഇൗ മാസം നാലിന് ഉത്തര കൊറിയ അവരുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.