പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള ബന്ധത്തിൽ പുതുചരിത്രമെഴുതാൻ ആഗ്രഹിക്കുന്നതായി ഉത്തര കൊറിയൻ ഭരണാധികാരി കിം േജാങ് ഉൻ. 2011ൽ ഭരണാധികാരിയായ ശേഷം ആദ്യമായി ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിലാണ് കിം ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷ മേധാവി ചുങ് യീ യോങ്ങിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ദ്വിദിന സന്ദർശനത്തിന് ഉത്തര കൊറിയയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ പരിഹരിക്കുന്നതിനും പരസ്പര ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുമുള്ള തെൻറ നിലപാടുകൾ സംഘവുമായി കിം പങ്കുവെച്ചതായി ഉത്തര കൊറിയൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങളും പുനരേകീകരിക്കപ്പെടുന്നതു സംബന്ധിച്ചും ചർച്ചയിൽ അഭിപ്രായങ്ങളുയർന്നു. ഇരു ഭാഗത്തിനും തൃപ്തികരമായ ധാരണ ചർച്ചയിൽ ഉരുത്തിരിഞ്ഞതായി ദക്ഷിണ കൊറിയ സന്ദർശനത്തെ കുറിച്ച് പ്രതികരിച്ചു. സംഘം ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിെൻറ കത്ത് ചർച്ചയിൽ കിമ്മിന് കൈമാറിയിട്ടുണ്ട്. സുരക്ഷ ഉറപ്പു നൽകിയാൽ അണുവായുധ പരീക്ഷണങ്ങൾ നിർത്തിവെക്കാൻ സന്നദ്ധമാണെന്നും ഉത്തരകൊറിയ അറിയിച്ചതായി ദക്ഷിണെ കാറിയൻ വൃത്തങ്ങൾ പറയുന്നു.
അതിനിടെ, സന്ദർശനം സംബന്ധിച്ച് യു.എസ് സർക്കാറിനെ വിവരങ്ങളറിയിക്കുന്നതിന് ദക്ഷിണ കൊറിയൻ സംഘം ഇൗ ആഴ്ചതന്നെ വാഷിങ്ടണിലെത്തുമെന്നും റിപ്പോർട്ടുണ്ട്. നേരത്തേ ഉത്തര^ദക്ഷിണ കൊറിയകൾ തമ്മിലുള്ള സംഭാഷണം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് യു.എസ് പ്രതികരിച്ചിരുന്നു. എന്നാൽ, ഉത്തര കൊറിയ ആണവ പദ്ധതികൾ ഉപേക്ഷിക്കണമെന്നാണ് ട്രംപ് ഭരണകൂടം നിരന്തരം ആവശ്യപ്പെടുന്നത്.
ഉത്തര കൊറിയയുടെ നിരന്തരമുള്ള ആണവ^മിസൈൽ പരീക്ഷണങ്ങെള തുടർന്ന് കഴിഞ്ഞ വർഷം മധ്യത്തോടെ ഉപഭൂഖണ്ഡത്തിൽ സംഘർഷാവസ്ഥ ശക്തമായിരുന്നു. യു.എന്നിെൻയും യു.എസിെൻറയും നിരന്തര അഭ്യർഥനകൾ തള്ളി പരീക്ഷണങ്ങൾ തുടർന്ന കിം ഭരണകൂടത്തിെൻറ നടപടികൾ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നും ഭീതിയുണർന്നിരുന്നു. എന്നാൽ, ദക്ഷിണ കൊറിയയിൽ നടന്ന ഇൗ വർഷത്തെ ശീതകാല ഒളിമ്പിക്സിൽ ഉത്തര കൊറിയൻ സംഘം പെങ്കടുത്തതോടെ ചർച്ചകൾക്ക് വഴിതുറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.