കറാച്ചി: ഇന്ത്യയുമായുള്ള സംഘർഷത്തിന് അയവുവരുത്തുന്നതിെൻറ ഭാഗമായി പാക് ജയില ുകളിൽ കഴിയുന്ന 100 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ മോചിപ്പിച്ചു.പുൽവാമ ഭ ീകരാക്രമണത്തെ തുടർന്ന് ഇരുരാഷ്ട്രങ്ങൾക്കിടയിൽ രൂപപ്പെട്ട സംഘർഷത്തിെൻറ പശ്ചാത്തലത്തിലാണ് പാകിസ്താെൻറ സൗഹാർദപരമായ നീക്കം. നാലു ഘട്ടത്തിലായി മൊത്തം 360 മത്സ്യത്തൊഴിലാളികളെ ഈ മാസം മോചിപ്പിക്കുമെന്ന പാക് പ്രഖ്യാപനത്തിെൻറ ആദ്യപടിയാണ് ഇപ്പോഴത്തെ നടപടി.
മോചിതരായ മത്സ്യത്തൊഴിലാളികളെ കടുത്ത സുരക്ഷയോടെ കറാച്ചി കേൻറാൺമെൻറ് റെയിൽവേ സ്റ്റേഷനിൽനിന്ന് അല്ലാമ ഇഖ്ബാൽ എക്സ്പ്രസ് മാർഗം ലാഹോറിൽ എത്തിച്ചു. ഇവിടെനിന്ന് വാഗ അതിർത്തി വഴി ഇവരെ ഇന്ത്യക്ക് കൈമാറും. മത്സ്യബന്ധനത്തിനിടെ സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് ഇവരെ പാക് സൈന്യം പിടികൂടി ജയിലിലടച്ചത്. മോചിതരായ ഇന്ത്യക്കാർക്ക് പാകിസ്താനിലെ സന്നദ്ധസംഘടനയായ ഇൗദി ഫൗണ്ടേഷൻ സമ്മാനങ്ങളും യാത്രച്ചെലവും നൽകി. വെള്ളിയാഴ്ചയാണ് പാകിസ്താൻ രാജ്യത്തെ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഏപ്രിൽ 15നും 22നും 100 പേർ വീതവും ഏപ്രിൽ 29ന് ബാക്കിയുള്ള 60 പേരെയും മോചിപ്പിക്കാനാണ് പാകിസ്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു. ഇത്തരം സൗഹാർദപരമായ നടപടികളോട് ഇന്ത്യ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.