ഹോേങ്കാങ്: സ്വതന്ത്ര രാഷ്ട്രമെന്ന ഹോേങ്കാങ് ജനതയുടെ വികാരത്തിനെതിരെ ശക്തമായ താക്കീതുമായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ചൈനീസ് സർക്കാറിനുകീഴിൽ ഹോേങ്കാങ് എക്കാലത്തേക്കാളും ഇപ്പോൾ സ്വാതന്ത്ര്യമനുഭവിക്കുന്നുെണ്ടന്നും എന്നാൽ, അതിർവരമ്പുകൾ ലംഘിച്ച് സർക്കാറിന് വെല്ലുവിളിയുയർത്താൻ ആരെയും അനുവദിക്കില്ലെന്നുമാണ് ഷി ജിൻപിങ് വ്യക്തമാക്കിയിരിക്കുന്നത്.
ഹോേങ്കാങ്ങിെൻറ ആദ്യ വനിത ചീഫ് എക്സിക്യൂട്ടിവായി കാരി ലാം ചുമതലയേൽക്കുന്ന ചടങ്ങിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിനെ വെല്ലുവിളിച്ചു മുന്നോട്ടുപോയാൽ ശക്തമായി നേരിടുമെന്ന് ഷി ജിൻപിങ് വ്യക്തമാക്കുകയും ചെയ്തു.
ഏറെക്കാലം ബ്രിട്ടെൻറ സാമന്ത രാഷ്ട്രമായിരുന്ന ഹോേങ്കാങ്ങിനെ മോചിപ്പിച്ച് ചൈനീസ് ജനാധിപത്യ സർക്കാറിന് കൈമാറിയതിെൻറ 20ാം വാർഷികചടങ്ങിലാണ് കാരി ലാം ഹോേങ്കാങ്ങിെൻറ ചീഫ് എക്സിക്യൂട്ടിവായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, ജനാധിപത്യ സർക്കാറിനുകീഴിൽ സ്വാതന്ത്ര്യം നേടിയെങ്കിലും പുതിയ രാജ്യം എന്ന സങ്കൽപം യാഥാർഥ്യമാകണമെന്നാണ് ഹോേങ്കാങ്ങിലെ ഒരു വിഭാഗം ശക്തമായി ഇപ്പോഴും ആവശ്യപ്പെടുന്നത്. ഇതിനെതിരെ സർക്കാറിനെ അനുകൂലിക്കുന്ന മറ്റൊരു പ്രബല വിഭാഗവും രംഗത്തുണ്ട്. ഇൗ വിഭാഗത്തിെൻറ പിന്തുണയോടെയാണ് 59കാരിയായ കാരിലാം കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുക്കപ്പെടുന്നത്. ഹോേങ്കാങ്ങ് ചരിത്രത്തിലെ ആദ്യത്തെ വനിത നേതാവുകൂടിയാണ് കാരിലാം.
അതേസമയം, ചൈനയുടെ ഇരട്ട ഭരണ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവും ഹോേങ്കാങ്ങിൽ അലയടിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ശക്തമായ സുരക്ഷാവലയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് സർക്കാർ സംഘടിപ്പിച്ചിരുന്നത്. 1997ലാണ് ബ്രിട്ടീഷ് സർക്കാർ ഹോേങ്കാങ്ങിനെ സ്വതന്ത്രമാക്കി ചൈനയോടൊപ്പം ചേർക്കുന്നത്. അന്ന് രൂപവത്കരിച്ച കരാറിനെ പക്ഷേ, ഇപ്പോഴും ഒരുവിഭാഗം അംഗീകരിക്കാൻ തയാറല്ലെന്നതാണ് പ്രശ്നം. സർക്കാർ അനുകൂല നിലപാടുമായി മുന്നോട്ടുപോകുന്ന കാരിലാമിെൻറ സത്യപ്രതിജ്ഞ ചടങ്ങിനെ ബഹിഷ്കരിച്ച് ഒരു ലക്ഷത്തോളം വരുന്ന പ്രതിഷേധക്കാരാണ് ഹോേങ്കാങ് നഗരത്തിൽ തടിച്ചുകൂടിയിരുന്നത്. ഇതിനെ നേരിടാൻ വൻ സുരക്ഷാസന്നാഹവും ചൈനീസ് സർക്കാർ ഒരുക്കിയിരുന്നു.
അതേസമയം, ഹോേങ്കാങ്ങിെൻറ വികസനത്തെ തടസ്സപ്പെടുത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് സത്യപ്രതിജ്ഞക്കുശേഷം കാരിലാം പ്രഖ്യാപിച്ചു. ‘‘വെല്ലുവിളികൾ നിറഞ്ഞ ദിനമായിരിക്കും ഇനിയുള്ളത് എന്നറിയാം. പക്ഷേ, അത് സധൈര്യം നേരിടാനാണ് തീരുമാനം’’ -കാരിലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.