ബെയ്ജിങ്: അഴിമതിക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിനു സമീപമുള്ള ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ നടക്കുന്ന 19ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് ഉന്നതല ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. 2012ൽ ഷി ജിൻപിങ് അധികാരേമറ്റയുടനെയായിരുന്നു വിമതരുടെ അട്ടിമറിനീക്കം.
എന്നാൽ, ഇതേക്കുറിച്ചു വിവരം ലഭിച്ച പിങ് അട്ടിമറിശ്രമം ഫലപ്രദമായി തടഞ്ഞതായും ചൈനീസ് സെക്യൂരിറ്റീസ് റെഗുലേറ്ററി കമീഷൻ ചെയർമാൻ ലിയു ഷിയു വ്യക്തമാക്കി. ചോങ്കിങ്ങിലെ പാർട്ടി മുൻ സെക്രട്ടറി സൺ ഷെങ്കായിയുടെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചന അരങ്ങേറിയത്. മുൻ സുരക്ഷ മേധാവി ഴോ യോങ്കാങ്, ചോങ്കിങ്ങിലെ പാർട്ടി മുൻ സെക്രട്ടറി ബോ സിലായി, സെന്‍ട്രൽ മിലിട്ടറി കമീഷൻ (സി.എം.സി) മുൻ വൈസ് ചെയർമാന്മാരായ ഗുവോ ബോക്സിയോങ്, ഷു കായോ, മുൻ പ്രസിഡൻറ് ഹു ജിൻറാവോയുടെ മുതിർന്ന ഉപദേശകനായിരുന്ന ലിങ് ജിഹുവ എന്നിവരും അട്ടിമറിനീക്കത്തിനു പിന്നിലുണ്ടായിരുന്നുവത്രെ.
പാർട്ടിയിലെ അധികാരകേന്ദ്രമായ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി (പി.എസ്.സി) യിലേക്കു പോലും പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് സൺ ഷെങ്കായ്. അട്ടിമറി നീക്കത്തിനു നേതൃത്വം നൽകിയ സണ്‍ ഷെങ്കായിയെ കഴിഞ്ഞമാസം പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ചൈനീസ് ദേശീയ വാർത്ത ഏജൻസിയായ സിൻഹുവാ റിപ്പോർട്ടു ചെയ്തു. അഞ്ചുവർഷം മുമ്പ് ഷി ജിൻപിങ് അധികാരത്തിലേറിയതോടെയാണ് രാജ്യത്തെയും കമ്യൂണിസ്റ്റ് പാർട്ടിയെയും ഗ്രസിച്ച അഴിമതി ഫലപ്രദമായി തുടച്ചുനീക്കാൻ സാധിച്ചയത്രെ. ആ നിലക്ക് പിങ് പാർട്ടിയുടെയും സൈന്യത്തിെൻറയും സോഷ്യലിസത്തിെൻറയും രാജ്യത്തിെൻറയും രക്ഷകനായി മാറിയെന്നും ലിയു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.