ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് മുക്തനായി

ടൂറിൻ: യുവന്‍റസ്​ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് മുക്തനായി. യുവന്‍റസ്​ ക്ലബ്ബ് അധികൃതരാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇറ്റലിയിൽ 19 ദിവസത്തെ ഐസൊലേഷന് ശേഷമാണ് അദ്ദേഹം കോവിഡ് മുക്തനാകുന്നത്.

ഒക്ടോബർ 13നാണ് ക്രിസ്റ്റ്യാനോക്ക് കോവിഡ് പോസ്റ്റീവാകുന്നത്. യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കായി പോർച്ചുഗൽ ടീമിനൊപ്പമുള്ളപ്പോഴാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതേതുടർന്ന് ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്കെതിരായ മത്സരം അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഞായറാഴ്ച നടക്കുന്ന സീരി എ മത്സരത്തിൽ സ്പെസിയക്കെതിരെ അദ്ദേഹം കളിച്ചേക്കുമെന്നാണ് റിപോർട്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.