ബെർലിൻ: കോവിഡിനെതിരായ യുദ്ധ മുന്നണിയിൽ പടച്ചട്ടകൾ നഷ്ടപ്പെട്ട അവസ്ഥയിലായ ഡോക്ടർമാർ വേറിട്ട പ്രതിഷേധവ ുമായി രംഗത്ത്. സുരക്ഷാ കിറ്റുകളില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നിസഹായാവസ്ഥ തുറന്ന് കാണിക്കാൻ നഗ്നരായി ഫ ോട്ടോ എടുത്താണ് ജർമനിയിലെ ഡോക്ടർമാർ പ്രതിഷേധിച്ചത്.
ആവശ്യത്തിന് സുരക്ഷാ കിറ്റുകളില്ലാതെ അപകടകരമായി ജോലി ചെയ്യേണ്ട അവസ്ഥയിലാണെന്നും മാസങ്ങളായി തങ്ങളുന്നയിക്കുന്ന ആവശ്യം അധികൃതർ ചെവികൊള്ളുന്നില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. അധികൃതരുടെ ശ്രദ്ധ പതിയാനാണ് വേറിട്ട പ്രതിഷേധമാർഗം തെരഞ്ഞെടുത്തത്.
വസ്ത്രങ്ങൾ ധരിക്കാതെ, പരിശോധനാ ഉപകരണങ്ങളുടെയോ കേസ് ഫയലുകളുടെയോ ചെറിയ മറവ് മാത്രം ഉപയോഗപ്പെടുത്തിയാണ് ഡോക്ടർമാർ ചിത്രങ്ങളെടുത്ത് പങ്ക് വെച്ചത്. കോവിഡ് പ്രതിരോധത്തിൽ ഡോക്ടർമാർ ചാവേറുകളാകുന്നു എന്ന് സൂചിപ്പിച്ച് ഫ്രഞ്ച് ഡോക്ടർ അലൻ കൊളംബി നേരത്തെ നഗ്ന ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജർമൻ ഡോക്ടർമാരുടെ പ്രതിഷേധം.
സുരക്ഷാ സംവിധാനങ്ങളില്ലെങ്കിൽ എത്രമാത്രം അപകടാവസ്ഥയിലാണ് തങ്ങെളന്ന് ബോധ്യപ്പെടുത്താനാണ് നഗ്നമായി ചിത്രമെടുത്തതെന്ന് പ്രതിേഷധത്തിൽ പെങ്കടുത്ത ഡോക്ടർ റൂബൻ ബെർനോ പറയുന്നു. സുരക്ഷാ കിറ്റുകൾക്കായി ഡോക്ടർമാർ ജനുവരി മുതൽ ആവശ്യം ഉന്നയിക്കുന്നുണ്ട്.
ജർമനിയിലെ കമ്പനികൾ സുരക്ഷാ കിറ്റുകളുടെ ഉദ്പാദനം വലിയ തോതിൽ വർധിപ്പിച്ചെങ്കിലും കുതിച്ചുകയറുന്ന ആവശ്യത്തിനനുസരിച്ച് വിതരണത്തിന് അത് മതിയായിരുന്നില്ല. ആശുപത്രികളിൽ നിന്ന് സുരക്ഷാ ഉപകരണങ്ങളും അണുനശീകരണികളും മോഷണം പോകുന്നതായും പരാതിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.