ആതൻസ്: ഇൗ വർഷം മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിനെ ലക്ഷ്യംവെച്ച അഭയാർഥികളിൽ 1600 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോർട്ട്. യു.എൻ അഭയാർഥി ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കടൽതാണ്ടിയെത്തുന്ന അഭയാർഥികളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. എന്നാൽ, മരണനിരക്ക് കൂടുതലും. 2018ൽ 2276 പേരാണ് മരിച്ചത്. അതായത്, 42 പേർ ലക്ഷ്യം കണ്ടപ്പോൾ കൂട്ടത്തിലെ ഒരാൾ മരിച്ചു.
കഴിഞ്ഞതവണ 18ന് ഒന്ന് എന്ന രീതിയിലായിരുന്നു അത്. യൂേറാപ്പിലേക്കുള്ള യാത്രയിൽ ഏറ്റവും അപകടംപിടിച്ച വഴിയാണ് മെഡിറ്ററേനിയൻ കടൽ താണ്ടുക എന്നത്. കുറെ പേർ ലക്ഷ്യത്തിൽനിന്ന് പിന്തിരിയുന്നതായും റിപ്പോർട്ടുണ്ട്.
ഇങ്ങനെ തിരിച്ചെത്തുന്നവരെ താൽക്കാലിക പുനരധിവാസകേന്ദ്രങ്ങളിലാണ് പാർപ്പിക്കുക. കുറച്ചു ദിവസത്തിനകം ഇവർ അപ്രത്യക്ഷരാകുന്ന വാർത്തകളാണ് പുറംലോകമറിയുക. മനുഷ്യക്കടത്തുകാരെയും മിലീഷ്യ സംഘങ്ങളെയും കൂടാതെ വേതനം നൽകാതെ വീട്ടുജോലി ചെയ്യിപ്പിക്കാനുമൊക്കെയാണ് ഇവരെ തട്ടിക്കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.