ജനീവ: റോഹിങ്ക്യൻ വംശഹത്യക്ക് ഉത്തരവാദികളായ മ്യാന്മറിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് യു.എൻ വസ്തുതാന്വേഷണ സംഘം. 2017ൽ യു.എൻ മനുഷ്യാവകാശ സമിതി രൂപം നൽകിയ സംഘത്തിെൻറ റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
റോഹിങ്ക്യൻ മുസ്ലിംകൾക്കും മറ്റു വംശീയ വിഭാഗങ്ങൾക്കുമെതിരെ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ എന്നിവക്ക് നേതൃത്വം നൽകിയവരെയാണ് നിയമത്തിന് മുന്നിലെത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരായ ആറുപേരെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമത്തിന് കീഴിലെ ഏറ്റവും ക്രൂരമായ കുറ്റങ്ങളാണ് മ്യാന്മർ സേന നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു.
സംഭവത്തിൽ ഇരകളാക്കപ്പെട്ടവരും ദൃക്സാക്ഷികളുമായ 875 പേരെ അഭിമുഖം നടത്തിയും, ഫോേട്ടാകൾ, വിഡിയോകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ എന്നിവ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ സമിതി അധ്യക്ഷൻ മർസൂഖി ദാറുസ്മാൻ പറഞ്ഞു. കേസ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സമാധാന നൊേബൽ ജേതാവും മ്യാന്മർ സർക്കാർ മേധാവിയുമായ ഒാങ്സാൻ സൂകിക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. റാഖൈൻ സംസ്ഥാനത്തെ സംഭവങ്ങളിൽ ഇടപെടാൻ തെൻറ അധികാരം ഉപയോഗിച്ചില്ലെന്നാണ് ഇവർക്കെതിരായ ആരോപണം.
മ്യാന്മർ സൈനിക മേധാവിക്ക് ഫേസ്ബുക്ക് നിരോധനം
യാംഗോൻ: മ്യാന്മർ സൈനിക മേധാവി മിൻ ആങ് ലിയാങ്ങിെൻയും സൈന്യവുമായി ബന്ധപ്പെട്ട മറ്റു പേജുകളും ഫേസ്ബുക്കിൽ നിന്ന് നീക്കംചെയ്തു. റോഹിങ്ക്യകൾക്കെതിരായ ആക്രമണത്തിൽ പങ്കുള്ളതായി കണ്ടെത്തിയ യു.എൻ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
മ്യാന്മറിെൻറ സൈനിക നേതൃത്വത്തിലുള്ള 20 വ്യക്തികളെയും സംഘടനകളെയും നീക്കംചെയ്തതായി ഫേസ്ബുക്ക് ഒൗദ്യോഗികമായിത്തന്നെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.