വാഷിങ്ടൺ: ഉത്തര കൊറിയൻ പ്രസിഡൻറ് കിം േജാങ് ഉന്നുമായുള്ള ചർച്ച നടക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കാര്യങ്ങൾ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും നേരത്തേ തീരുമാനിച്ചിരുന്ന വേദിയിലും തീയതിയിലും മാറ്റമുണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ശനിയാഴ്ച കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇന്നും തമ്മിൽ നടന്ന അപ്രതീക്ഷിത കൂടിക്കാഴ്ചക്കു പിന്നാലെയാണ് ട്രംപിെൻറ പ്രസ്താവന. ജൂൺ 12ന് സിംഗപ്പൂരിലാണ് കിം-ട്രംപ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. ചർച്ചയിലൂടെ കൊറിയൻ ഉപദ്വീപ് ആണവായുധമുക്തമാക്കാൻ സാധിക്കുമെങ്കിൽ അത് ഞങ്ങൾക്കും ഉത്തര കൊറിയക്കും നല്ലതായിരിക്കും.
ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളെ സംബന്ധിച്ചും ഗുണകരമാകും അത്. ഒരുപാട് പേർ അതിനായി പ്രവർത്തിക്കുന്നുണ്ട് -ട്രംപ് തുടർന്നു. വ്യാഴാഴ്ചയാണ് ഏവരെയും അമ്പരപ്പിച്ച് ഉത്തര കൊറിയയുമായി നടക്കാനിരുന്ന ഉച്ചകോടി റദ്ദാക്കിയതായി ട്രംപ് പ്രഖ്യാപിച്ചത്. ഉത്തര കൊറിയയുടെ ശത്രുതാപരമായ നീക്കങ്ങളാണ് അതിനു കാരണമായി പറഞ്ഞത്. ചർച്ച ഉപേക്ഷിച്ചതിൽ നിരാശയുണ്ടെന്ന് ഇരുെകാറിയകളും പ്രതികരിച്ചു.
പിന്നാലെ ട്രംപുമായി ഏതുസമയത്തും ചർച്ചക്കു സന്നദ്ധമാണെന്ന് ഉത്തര കൊറിയ അറിയിക്കുകയും ചെയ്തു. 24 മണിക്കൂറിനകം നിലപാട് മാറ്റിപ്പറഞ്ഞ ട്രംപ് ചർച്ച നടക്കാൻ സാധ്യതയുണ്ടെന്നറിയിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ബദ്ധവൈരിയായ കിമ്മിെൻറ കൂടിക്കാഴ്ചക്കുള്ള ക്ഷണം സ്വീകരിച്ച് ട്രംപ് ലോകത്തെ ഞെട്ടിച്ചത്.
സമ്പൂർണ ആണവ നിരായുധീകരണം–കിം സമ്മതിച്ചതായി മൂൺ
സോൾ: കൊറിയൻ മുനമ്പിൽ സമ്പൂർണ ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ സമ്മതിച്ചതായി ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ. ശനിയാഴ്ച കിമ്മുമായി നടത്തിയ ചർച്ചയിലാണ് ഇതേക്കുറിച്ച് സംസാരിച്ചതെന്നും മൂൺ വ്യക്തമാക്കി. കൊറിയൻ മേഖലയിലുടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ചർച്ച അനിവാര്യമാണെന്ന് കിം വ്യക്തമാക്കിയതായും മൂൺ കൂട്ടിച്ചേർത്തു.
പണം ആവശ്യപ്പെെട്ടന്ന റിപ്പോർട്ട് ഉത്തരകൊറിയ തള്ളി
പ്യോങ്യാങ്: ആണവ നിരായുധീകരണത്തിനു പകരം യു.എസിൽനിന്നു സാമ്പത്തിക സഹായം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകള്‍ ഉത്തരകൊറിയ തള്ളി. ഇത്തരത്തിൽ യു.എസ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അസംബന്ധമാണെന്ന് ഉത്തരകൊറിയയിലെ വർക്കേഴ്സ് പാർട്ടി മുഖപത്രമായ റോഡോങ് സിൻമൻ പ്രതികരിച്ചു.
യു.എസാണ് സമാധാന ചർച്ചകൾക്കായി ഉത്തരകൊറിയയെ ഇങ്ങോട്ടു ബന്ധപ്പെട്ടത്. സാമ്പത്തിക സഹകരണമുണ്ടെങ്കിൽ അതും അങ്ങനെ തന്നെ. അല്ലാതെ അങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉത്തരകൊറിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.