പ്യോങ്യാങ്: ശീതകാല ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനിടെ ഇൻറർനെറ്റ് സംവിധാനം പ്രവർത്തനരഹിതമായതിൽ ദുരൂഹതയെന്ന് ദക്ഷിണ കൊറിയ. കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യത. ശനിയാഴ്ച പ്രവർത്തനം നിലച്ച ആഭ്യന്തര ഇൻറർനെറ്റ് വൈഫൈ സംവിധാനം പൂർവസ്ഥിതിയിലായിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിലെയും സൈബർ സുരക്ഷ വിഭാഗത്തിലെയും വിദഗ്ധർ സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
എന്നാൽ, ഉദ്ഘാടന ചടങ്ങിനെ ഇത് ബാധിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകൾക്കുനേരെ മാൽവേർ ആക്രമണം ഉണ്ടാവാനും ഉത്തേജക പരിശോധനയുമായി ബന്ധപ്പെട്ട് ഒളിമ്പിക്സിന് പങ്കാളിത്തം നിഷേധിക്കപ്പെട്ട റഷ്യയുടെ സൈബർ ആക്രമണത്തിനും സാധ്യതയുണ്ട്.
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിെൻറ സഹോദരി കിം യോ ജോങ്, ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ, യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോകത്തെ മൂന്നു ലക്ഷം കമ്പ്യൂട്ടറുകളെ ആക്രമിച്ച വാനാ ക്രൈ റാൻസംവെയർ കാരണം ഉത്തര കൊറിയയും പഴികേട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.