തെൽഅവീവ്: ഇറാൻ മുൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിൽ യു.എസിനെ സഹായിച്ചതായി ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി മേജർ ജന. തമിർ ഹെയ്മാൻ. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗവുമായി അടുത്ത ബന്ധമുള്ള ഹീബ്രു ഭാഷയിലുള്ള മാസികയിലാണ് ഹെയ്മാെൻറ അഭിമുഖം പ്രസിദ്ധീകരിച്ചത്.
2020 ജനുവരിയിൽ ബഗ്ദാദ് വിമാനത്താവളത്തിൽ യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. വധത്തിൽ ഇസ്രായേലിനു പങ്കുണ്ടെന്ന് ആരോപണമുയർന്നിരുെന്നങ്കിലും ഉന്നതതല സ്ഥിരീകരണം വരുന്നത് ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.