ജറൂസലം: ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുളള തീവ്രവലതുപക്ഷ സർക്കാർ അധികാരത്തിയതിനുശേഷം ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്കുനേരെ നടത്തുന്ന ക്രൂരത തുടരുന്നു. തിങ്കളാഴ്ച വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിൽ റെയ്ഡ് നടത്തിയ ഇസ്രായേൽ അധിനിവേശ സേന അഞ്ച് ഫലസ്തീനികളെ വെടിവെച്ചുകൊന്നു. അഭയാർഥി ക്യാമ്പിലെ വീടുകളിലൊന്നിലാണ് ആക്രമണം നടത്തിയത്.
ഗസ്സ ഭരിക്കുന്ന ഹമാസുമായി ബന്ധപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേലികളെ ആക്രമിച്ചവരെ പിടികൂടാനാണ് റെയ്ഡ് നടത്തിയതെന്നാണ് സൈന്യം പറയുന്നത്. റസ്റ്റാറന്റിൽനിന്ന് സൈന്യത്തെ വെടിവെച്ചവരെ പിന്തുടർന്നാണ് അഭയാർഥി ക്യാമ്പിലെത്തിയതെന്നും ഇസ്രായേൽ പറഞ്ഞു. അതേസമയം, ഫലസ്തീൻ ആരോഗ്യ മന്ത്രാലയം മരണം സ്ഥിരീകരിച്ചിട്ടില്ല.
ഏതാനും ദിവസം മുമ്പ് ജെനിനിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 61 വയസ്സുള്ള സ്ത്രീ അടക്കം 10 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. കിഴക്കൻ ജറൂസലമിലെ സിനഗോഗിൽ ഫലസ്തീൻകാരൻ നടത്തിയ വെടിവെപ്പിൽ 14 വയസ്സുകാരൻ അടക്കം ഏഴു പേരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.