വാഷിങ്ടൺ: ചൈനയുടെ തന്ത്രപരമായ വെല്ലുവിളിയെ നേരിടാൻ ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും അടുത്ത ആഴ്ച ഇന്ത്യയിൽ എത്തുന്നു.
ഇന്തോ-പസഫിക് മേഖലയിലെ ഏറ്റവും നല്ല പങ്കാളിയാണ് ഇന്ത്യയെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് സന്ദർശനമെന്നും മാർക്ക് എസ്പർ അറിയിച്ചു.
പഴയ സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്വയം ആഗോള ശക്തികളെന്ന് വിശേഷിപ്പിച്ച് സഖ്യങ്ങൾ ഉണ്ടാക്കുന്നതിനുള്ള റഷ്യൻ, ചൈനീസ് ശ്രമങ്ങൾക്കെതിരെ പുതിയ നീക്കങ്ങൾ നടത്തുന്നതിെൻറയും ഭാഗമായാണ് തൻെറ ഇന്ത്യ സന്ദർശനമെന്ന് എസ്പർ പറഞ്ഞു.
ന്യൂഡൽഹിയിൽ നടന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള രഹസ്യാന്വേഷണ പങ്കാളിത്തം വർധിപ്പിക്കുന്നതും വിഷയമാകും.കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മിൽ സൈബർ പ്രതിരോധ ചർച്ചകൾ ആരംഭിച്ചതായി എസ്പർ പറഞ്ഞു.
ലഡാക്ക് അതിർത്തിയിൽ ചൈനയും ഇന്ത്യയുമായി തർക്കം തുടരരുന്നതിനിടയയിലാണ് യു.എസ് പ്രതിനിധികൾ കൂടിക്കാഴ്ചക്കെത്തുന്നത് എന്നതും ശ്രദ്ധേയയമാണ്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. കഴിവുള്ള ആളുകളുള്ള പ്രാപ്തിയുള്ള രാജ്യമാണ്. എന്നാൽ അവർ നിരന്തരം ഹിമാലയ അതിർത്തിയിൽ വെച്ച് ചൈനീസ് ആക്രമണത്തെ നേരിടുന്നു- എസ്പർ പറഞ്ഞു.
അടുത്ത മാസം ഇന്ത്യയുടെ തീരത്ത് ഒരു വലിയ ഇന്ത്യ, അമേരിക്ക, ജപ്പാൻ എന്നിവരുമായി ചേർന്ന് വൻ സൈനികാഭ്യാസം നടത്തുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എസ്പറിൻെറ അഭിപ്രായ പ്രകടനം.
കഴിഞ്ഞ നവംബറിൽ അമേരിക്ക ഇന്ത്യയുമായി ആദ്യമായി വ്യോമ-നാവിക-കരസേന സംയുക്ത പരിശീലനം നടത്തിയിരുന്നു. ജൂലൈയിൽ വിമാനവാഹിനിക്കപ്പലായ എസ്.യു.എസ് നിമിറ്റ്‌സും ഇന്ത്യ നാവികസേനയുമായി അഭ്യാസങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.