അബൂജ(നൈജീരിയ): സ്കൂളിൽനിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ വിട്ടയച്ചു.
കഴിഞ്ഞയാഴ്ചയാണ് വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സാംഫറ സംസ്ഥാനത്തെ ജംഗെബെയിലുള്ള ബോർഡിങ് സ്കൂളിൽനിന്ന് 317 പെൺകുട്ടികളെയാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയത്. മോചന ദ്രവ്യം ആവശ്യപ്പെടാനായാണ് തട്ടിക്കൊണ്ടുപോയതെന്ന് കരുതപ്പെടുന്നു. സർക്കാർ മോചനദ്രവ്യം നൽകിയതിനു ശേഷമാണോ
കുട്ടികളെ വിട്ടയച്ചെതന്ന് അറിയില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.