ബീജിങ്: ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പ്രതിഷേധിച്ച ഏഴ് പേർ അറസ്റ്റിൽ. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ അധികാരികളോട് വിമതസ്വരം ഉയർത്തിയവരാണ് പിടിയിലായത്. ചൈനയിൽ 2,230 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ടെക്നോളജി ഹബ്ബായ ഗ്വാൻഷോയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം കുറവാണെങ്കിലും കർശനമായ നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തുന്നത്. ക്വാറന്റീനും ലോക്ഡൗണും നിർബന്ധിത പരിശോധനയും ചൈന ഇപ്പോഴും തുടരുകയാണ്.കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ചൈനയിലെ ഷാൻഡോങ് പൊലീസ് അറിയിച്ചിരുന്നു.
അതേസമയം, അറസ്റ്റിലായവരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല. അതേസമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിലും സീറോ കോവിഡ് എന്ന നയം തുടരുമെന്ന് പ്രസിഡന്റ് ഷീ ജിങ് പിങ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.