വാഷിങ്ടൺ: ഇന്തോ-അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ റിച്ചാർഡ് വർമക്ക് (54) യു.എസിൽ സുപ്രധാന ചുമതല. ഇന്ത്യയിലെ മുൻ യു.എസ് അംബാസഡറായിരുന്ന ഇദ്ദേഹത്തെ യു.എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി (മാനേജ്മെന്റ് ആൻഡ് റിസോഴ്സസ്) തസ്തികയിലാണ് ബൈഡൻ ഭരണകൂടം നിയമിച്ചത്.
2015 -17 കാലയളവിലാണ് അദ്ദേഹം ഇന്ത്യയിലെ യു.എസ് അംബാസഡറായിരുന്നത്. നിലവിൽ മാസ്റ്റർ കാർഡ് ചീഫ് ലീഗൽ ഓഫിസറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.