വാഷിങ്ടണ്‍: ൈലംഗികാരോപണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ന്യൂയോർക് ഗവര്‍ണർ ആന്‍ഡ്രൂ ക്യൂമോ(63)യുടെ രാജിക്ക് സമ്മർദമേറുന്നു. ക്യൂമോക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യമാണെന്ന് സ്വതന്ത്ര അന്വേഷണം നടത്തിയ സംഘം കണ്ടെത്തിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡൻറ് ജോ ബൈഡനും ഡെമോക്രാറ്റിക് അംഗങ്ങളും ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ന്യൂയോർക് ഓഫിസിലെ ജീവനക്കാരും മുൻ ജീവനക്കാരുമുൾപ്പെടെ 11 സ്ത്രീകളെ ക്യൂമോ ലൈംഗിക ചൂഷണം ചെയ്തെന്നാണ് പരാതി.
ഇക്കാര്യങ്ങളെ കുറിച്ച് തുറന്നുപറഞ്ഞവര്‍ക്കെതിരെ ക്യൂമോയും സംഘവും നടപടി സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വസ്ഥമായി ജോലിചെയ്യാനുള്ള അവസരം ക്യൂമോ ഇല്ലാതാക്കിയെന്നും പരാതിയിൽ പറയുന്നു. കോവിഡ് നിയന്ത്രണ നടപടികളിലൂടെ ശ്രദ്ധനേടിയ ക്യൂമോ ആരോപണം നിഷേധിക്കുകയും രാജിയാവശ്യവുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ നിരസിക്കുകയും ചെയ്തിരുന്നു.
എന്നാൽ, രാജിവെക്കണമെന്ന് യു.എസ് പ്രസിഡൻറും ഹൗസ് സ്പീക്കർ നാൻസി പെലോസിയും ആവശ്യപ്പെട്ടതോടെ ഇദ്ദേഹം പ്രതിരോധത്തിലായി. ക്യൂമോക്കെതിരെ ഇംപീച്ച്മെൻറ് നടപടികളും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.