ട്രംപുമായുള്ള സംവാദത്തിനെത്തിയ കമല ധരിച്ചത് ബ്ലുടൂത്ത് കമ്മലെന്ന്; വിവാദം

വാഷിങ്ടൺ: ചൊവ്വാഴ്ച ഫിലാഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്‍ററിൽ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസും മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും നടത്തിയ സംവാദം ലോക ശ്രദ്ധ പിടിച്ച്പറ്റിയിരിക്കുകയാണ്. സാമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് സംവാദത്തിന് എത്തിയപ്പോൾ കമല ഹാരിസ് ധരിച്ച കമ്മലുകളാണ്.

കമലയുടെ കമ്മലുകൾ സന്ദേശങ്ങൾ കൈമാറാന്‍ ഉപയോഗിക്കുന്ന ബ്ലുടൂത്ത് ഇയർഫോണുകളാണെന്നാണ് ട്രംപ് അനുകൂലികൾ പ്രചരിപ്പിക്കുന്നത്. കമലയുടെ കമ്മലുകൾ നോവ എച്ച്1 ഓഡിയോ കമ്മലിനോട് സാമ്യമുള്ളതായി തോന്നുന്നു എന്നായിരുന്നു ആരോപണം.

നോവയുടെ ഐസ്ബാക്ക് സൗണ്ടിന്‍റെ മാനേജിങ് ഡയറക്ടർ മാൾട്ടെ ഐവേർസെൻ ഇത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്ത്ട്ടില്ല. കമല ഹാരിസ് ഞങ്ങളുടെ ഉത്പന്നം ധരിച്ചട്ടുണ്ടോയെന്ന് അറിയില്ല, പക്ഷേ സാമ്യം ഉണ്ട് -എന്നായിരുന്നു ജസ്റ്റ് ന്യൂസിനോട് കമ്പനിയുടെ പ്രതികരണം. ട്രംപിനായി ഉപകരണത്തിന്‍റെ പുരുഷ പതിപ്പ് സൃഷ്ടിച്ച് നൽകാമെന്നും പരിഹാസത്തോടെ പറയുകയും ചെയ്തിട്ടുണ്ട്.

2020ലെയും 2016ലെയും തെരഞ്ഞെടുപ്പു സമയങ്ങളിലും ഇത്തരം വിവാദങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് ജോ ബൈഡനും ഹിലരി ക്ലിന്‍റണും ട്രംപിനെതിരായ സംവാദങ്ങളിൽ ഇയർപീസ് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.

Tags:    
News Summary - Tech Firm Says Kamala Harris Debate Earring Similar To Its Bluetooth Device

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.