സിഡ്നി: വിമാനങ്ങളും സമുദ്രയാനങ്ങളും അപ്രത്യക്ഷമായിപ്പോകുന്ന ദുരൂഹ കടൽപ്രദേശമായി അറിയപ്പെടുന്ന ബെർമുഡ ത്രികോണത്തിന്റെ (ബെർമുഡ ട്രയാംഗിൾ) ദുരൂഹത നീക്കിയതായി ആസ്ട്രേലിയൻ ശാസ്ത്രജ്ഞൻ കാൾ ക്രുസെൽനിക്കി.
ഇതിന് അതീന്ദ്രീയ ശക്തികളുമായി ഒരു ബന്ധവുമില്ലെന്ന് സിഡ്നി യൂനിവേഴ്സിറ്റി ഫെല്ലോ ആയ ഇദ്ദേഹം അഭിപ്രായപ്പെട്ടു. മാനുഷികമായ പിഴവുകളോ മോശം കാലാവസ്ഥയോ മാത്രമാണ് അപകടങ്ങളുടെ കാരണം. ശതമാനക്കണക്ക് നോക്കിയാൽ, ലോകത്ത് മറ്റെല്ലാ സമുദ്രമേഖലയിലുംവെച്ച് വിവരമില്ലാതാകുന്ന അത്ര കപ്പലുകളേ ഇവിടെയും കാണാതാകുന്നുള്ളൂ
1945 ഡിസംബർ അഞ്ചിന് കാണാതായ യു.എസ് വിമാനവ്യൂഹം സംബന്ധിച്ചും (ൈഫ്ലറ്റ് 19) ദുരൂഹതയുണ്ടെന്ന് പറയാനാകില്ല. അന്ന് അറ്റ്ലാന്റിക് സമുദ്രം പ്രക്ഷുബ്ധമായിരുന്നു. ആ വിമാനങ്ങളിൽ പരിചയ മികവുണ്ടായിരുന്നത് ലഫ്.ചാൾസ് ടെയ്ലറിന് മാത്രമാണ്. മാനുഷികമായ പിഴവുതന്നെയാകാം ഈ അപകട കാരണം -കാൾ ക്രുസെൽനിക്കി വ്യക്തമാക്കി. അറ്റ്ലാന്റിക് സമുദ്രത്തിൽ ബെർമുഡക്കും പ്യൂർട്ടോ റിക്കോക്കും മിയാമിക്കും ഇടയിലാണ് ബെർമുഡ ത്രികോണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.