ബ്രസൽസ്: ബെൽജിയൻ ആയുധങ്ങൾ റഷ്യയിൽ ആക്രമണത്തിന് ഉപയോഗിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് യുക്രെയ്നോട് വിശദീകരണം തേടി ബെൽജിയം. പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ ആണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം അതിർത്തിക്കുള്ളിലെ പ്രതിരോധ ആവശ്യത്തിനുമാത്രം ഉപയോഗിക്കണമെന്ന നിബന്ധനയോടെയാണ് നേരത്തെ ബെൽജിയം യുക്രെയ്ന് ആയുധങ്ങൾ നൽകിയിരുന്നത്.
ബെൽജിയത്തിലും ചെക്ക് റിപ്പബ്ലിക്കിലും നിർമിച്ച ആയുധം ഉപയോഗിച്ച് റഷ്യയിലെ ബെൽഗൊറോഡ് മേഖലയിൽ യുക്രെയ്ൻ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്നാണ് വാഷിങ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടുകൾ സ്ഥിരീകരിച്ചാൽ എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ ബെൽജിയൻ പ്രധാനമന്ത്രി പ്രതികരിക്കാൻ വിസമ്മതിച്ചു. അതേസമയം, ഖാർകിവിൽനിന്ന് പിൻവാങ്ങിയ റഷ്യൻ സൈനികരിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങളാണ് അതിർത്തി കടന്നുള്ള തിരിച്ചടിക്ക് ഉപയോഗിക്കുന്നതെന്ന് യുക്രെയ്ൻ അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.