ബെയ്ജിങ്: കോവിഡ് വ്യാപനത്തിനൊപ്പം ചൈനയിൽ മരുന്നു ക്ഷാമവുമെന്ന് റിപ്പോർട്ട്. പനി, വേദന സംഹാരി മരുന്നുകൾക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. ആളുകൾ കൂടുതലായി വാങ്ങിക്കൂട്ടുന്നത് ക്ഷാമത്തിനിടയാക്കുന്നു. പ്രാദേശിക ഫാർമസികളിൽ പനി മരുന്ന് പനഡോളിന്റെ പ്രാദേശിക ബ്രാൻഡ് ടിലെനോൾ കിട്ടാനില്ലെന്ന് സി.എൻ.എൻ ചാനൽ റിപ്പോർട്ട് ചെയ്തു.
ഔദ്യോഗിക കണക്ക് പ്രകാരം കോവിഡ് കുറഞ്ഞുവെങ്കിലും ഫീൽഡ് വിവരങ്ങൾ നൽകുന്ന സൂചന മറ്റൊന്നാണ്. മരണനിരക്കും ഉയർന്നിട്ടുണ്ട്. പരിശോധന കുറച്ചതിനാലാണ് ഔദ്യോഗിക കണക്കിൽ കേസുകൾ കുറയുന്നത്. അതിനിടെ ചൈനയിലെ കോവിഡ് വ്യാപനം മറ്റു രാജ്യങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. അമേരിക്ക, കാനഡ, ആസ്ട്രേലിയ ഉൾപ്പെടെ രാജ്യങ്ങളിലും ആളുകൾ മരുന്നും അവശ്യസാധനങ്ങളും വാങ്ങി ശേഖരിക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന പുനരാരംഭിച്ചു. ഓഹരി വിപണി ഇടിഞ്ഞു. വീണ്ടും കൊറോണ വൈറസ് വീശിയടിക്കാനുള്ള സാധ്യത വിദഗ്ധർ തള്ളുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.